ലോകകപ്പ് നേടിയ ക്യാപ്റ്റൻ റോഡ്രി ഇനി ബാർസയിൽ; കൈമാറ്റം 846 കോടി രൂപയ്ക്ക്

1 month ago 7

മനോരമ ലേഖകൻ

Published: August 18, 2026 07:40 AM IST Updated: August 18, 2026 09:40 AM IST

1 minute Read

AFP)
റോഡ്രി (Photo:AFP)

ബാർസിലോന ∙ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും അവസാനമാകുന്നു; ലോകകപ്പ് ജേതാവായ സ്പെയിൻ ക്യാപ്റ്റൻ റോഡ്രി സ്പാനിഷ് ഫുട്ബോളിലേക്കു തിരിച്ചെത്തുന്നു. ഇംഗ്ലിഷ് ക്ലബ് മാ‍ഞ്ചസ്റ്റർ സിറ്റിയുടെ താരമായ മിഡ്ഫീൽഡർ സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്ക് എത്തുമെന്നുറപ്പായി. 8.85 കോടി യുഎസ് ഡോളർ (ഏകദേശം 846 കോടി രൂപ) മൂല്യമുള്ളതാണ് ബാർസയും സിറ്റിയും തമ്മിലുള്ള കൈമാറ്റക്കരാർ.

2019ൽ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്നാണ് റോഡ്രി മാഞ്ചസ്റ്റർ സിറ്റിയിലേക്കു മാറിയത്. മുൻ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഫേവറിറ്റ് താരങ്ങളിലൊരാളായിരുന്നു റോഡ്രി. 2023ൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തോൽപിച്ചു കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ റോഡ്രിയുടേതായിരുന്നു. പിറ്റേവർഷം സ്പെയിനിനൊപ്പം യൂറോ കിരീടം നേടിയ റോഡ്രി ബലോൻ ദ് ഓർ പുരസ്കാരത്തിനും അർഹനായി.

ഇത്തവണ ലോകകപ്പ് നേട്ടത്തിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മുപ്പതുകാരൻ റോഡ്രി നേടി. റയൽ മഡ്രിഡിലേക്കു ചേക്കേറിയ ബെർണാഡോ സിൽവയ്ക്കു പിന്നാലെ റോഡ്രികൂടി കളം വിടുന്നതു മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയെ കൂടുതൽ ദുർബലമാക്കും.

English Summary:

Rodri transportation quality confirms the Spanish World Cup-winning skipper Rodri is returning to Spanish football. The midfielder, presently with Manchester City, volition articulation Spanish nine Barcelona for a transportation interest of astir $88.5 million.

Read Entire Article