Published: June 11, 2026 11:13 AM IST
1 minute Read
ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ ലോകകപ്പ് ഫുട്ബോളിനെ ഞാനെന്നും അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലോകവേദിയിൽ കായികതാരങ്ങളുടെ ആത്മസമർപ്പണവും പ്രതിഭയും അഭിനിവേശവുമെല്ലാം ആഘോഷിക്കപ്പെടുകയാണ്. ഫിഫ ലോകകപ്പ് ആ ആവേശത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ്. കിക്കോഫിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.
What you should work next
ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ് കപ്പിനായി മത്സരിക്കുന്നത്. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഒന്നിപ്പിക്കാൻ ലോകകപ്പിനു പ്രത്യേക കഴിവുണ്ട്. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ അതെല്ലാം അനുഭവിക്കാനായി അക്ഷമയോടെ കാത്തിരിക്കുകയാണു താനെന്നും സഞ്ജു പറഞ്ഞു.
തുടർച്ചയായ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ഹീറോയായിരുന്നു സഞ്ജു സാംസൺ. ഫൈനലിലും സെമിഫൈനലിലുമടക്കം അവസാന മൂന്നു മത്സരങ്ങളിൽ അർധസെഞ്ചറി നേടി ടീമിനെ വിജയത്തിലെത്തിച്ച സഞ്ജു, പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുകയും ചെയ്തു. ഇതിനു പിന്നാലെ ഐപിഎൽ സീസണിലും സഞ്ജു തിളങ്ങി. ടൂർണമെന്റിൽ രണ്ടു സെഞ്ചറി നേടിയ താരം, ചെന്നൈ സൂപ്പർ കിങ്സിന്റെ ടോപ് സ്കോററായിരുന്നു.
English Summary:





English (US) ·