Published: December 31, 2025 10:04 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയ്ക്കായി 208 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ഡേമിയൻ മാര്‍ട്ടിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മാർട്ടിൻ, കോമയിൽ തുടരുകയാണ്. 54 വയസ്സുകാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർട്ടിനും കുടുംബത്തിനുമൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഓസ്ട്രേലിയന്‍ മുൻ താരം ആദം ഗിൽക്രിസ്റ്റ് പ്രതികരിച്ചു. സ്ട്രോക്ക് പ്ലേകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാർട്ടിന്‍സ് ടെസ്റ്റിൽ 46.37 ബാറ്റു ചെയ്ത താരമാണ്. 1992–93 വർഷം വെസ്റ്റിൻഡീസിനെതിരെ 21–ാം വയസ്സിലായിരുന്നു ടെസ്റ്റിലെ രാജ്യാന്തര അരങ്ങേറ്റം.
23–ാം വയസ്സിൽ വെസ്റ്റേൺ ഓസ്ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റിൽ 13 സെഞ്ചറികൾ നേരിയ താരത്തിന്റെ ഉയർന്ന സ്കോർ 2005 ൽ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയ 165 റണ്‍സാണ്. 2006–07ൽ അഡ്‍ലെയ്ഡിൽ നടന്ന ആഷസ് ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
1999ലും 2003 ലും ഏകദിന ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയൻ ടീമില്‍ അംഗമായിരുന്നു. 2003 ലെ ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റുചെയ്ത് ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി (88 റൺസ്) സ്വന്തമാക്കിയിരുന്നു. 2006 ൽ ചാംപ്യൻസ് ട്രോഫി വിജയിച്ച ടീമിലും അംഗമായിരുന്നു.
English Summary:








English (US) ·