Published: July 18, 2026 10:29 AM IST
1 minute Read
തൃശൂർ ∙ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ആവേശത്തിന്റെ ഭാഗമാകാൻ മലയാള മനോരമ പ്രിയ വായനക്കാരെ ക്ഷണിക്കുന്നു. മനോരമ ഓൺലൈൻ തൃശൂർ ടി.ടി. ദേവസ്സി ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ ലോകകപ്പ് ഫൈനൽ കാണാൻ വായനക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുന്നു. പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഐനോക്സ് മൾട്ടിപ്ലക്സിലെ സ്ക്രീനിൽ (സ്ക്രീൻ 5) ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാനാണ് അവസരം. ഇതിനായി താഴെയുള്ള ചോദ്യത്തിന് ഉത്തരം ഇന്നു (18) ഉച്ചയ്ക്കു 12ന് മുൻപായി വാട്സാപ് നമ്പരിലേക്ക് അയയ്ക്കണം.
ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. ഒരാൾക്ക് ഒരു ടിക്കറ്റു മാത്രമാണ് ലഭിക്കുക. കൂടാതെ ടിക്കറ്റ് ലഭിക്കുന്നവർക്ക് പോപ്കോൺ ബോക്സും സോഫ്റ്റ് ഡ്രിങ്കും സൗജന്യമായി ഐനോക്സിൽ ലഭിക്കും. ഇരിപ്പിടങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂപ്പൺ ഉത്തരം സഹിതം പൂരിപ്പിച്ച് പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഫോട്ടോ എടുത്ത് വാട്സാപ് സന്ദേശമായി അയയ്ക്കണം.
∙ ചോദ്യം: അർജന്റീന, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു വേണ്ടി ഫുട്ബോൾ കളിച്ച ചരിത്രമുള്ള ഇതിഹാസ താരം ആര്?
∙ വാട്സാപ് നമ്പർ: 98467 93668 (ഫോൺ കോളുകൾ സ്വീകരിക്കുന്നതല്ല).
English Summary:





English (US) ·