Published: August 01, 2026 07:21 AM IST Updated: August 01, 2026 11:21 AM IST
1 minute Read
ക്വാലലംപുർ ∙ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പ് സ്വകാര്യനിക്ഷേപകർക്കു പങ്കാളിത്തമുള്ള കമ്പനിയുടെ കീഴിലാക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ നീക്കത്തെ എതിർത്ത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) വടക്കേ അമേരിക്കൻ– കരീബിയൻ രാജ്യങ്ങളുടെ അസോസിയേഷനായ കോൺകകാഫും. ഫിഫ നടപടി പിൻവലിച്ചില്ലെങ്കിൽ ലോകകപ്പ് ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് യൂറോപ്യൻ ഭരണസമിതിയായ യുവേഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് യുവേഫയുടെ തീരുമാനത്തെ പിന്താങ്ങി എഎഫ്സിയും കോൺകകാഫും രംഗത്തെത്തിയത്. ഇതിനിടെ, ഇൻഫന്റീനയോടെ ഉപദേഷ്ടാവ് കാർലോസ് കോർഡേറോ രാജിവച്ചു. ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കോർഡേറോയുടെ രാജി. അതേസമയം പുതിയ പദ്ധതിയിൽ തീരുമാനമായിട്ടില്ലെന്നും ഫെഡറേഷനുകളോടു കൂടിയാലോചിച്ച്, മൂന്നിൽരണ്ടു പിന്തുണ ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകൂ എന്നും ഫിഫ അധികൃതർ അറിയിച്ചു.
ഒറ്റപ്പെട്ട് ഇൻഫന്റീനോസ്വകാര്യ വ്യക്തികൾക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഫിഫ ഫോർവേഡ് എന്റർപ്രൈസസ് (എഫ്എഫ്ഇ) എന്ന പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഇൻഫന്റീനോയുടെ നീക്കം. 2000 കോടി ഡോളർ (ഏകദേശം 1.9 ലക്ഷം കോടി രൂപ) ഇതുവഴി സമാഹരിക്കാനാണ് ആലോചന. എന്നാൽ മറ്റ് അസോസിയേഷനുകൾ എതിർത്തതോടെ ഇൻഫന്റീനോ പ്രതിക്കൂട്ടിലായി. 211 ഫുട്ബോൾ ഫെഡഷേറനുകളാണ് ഫിഫയുടെ കീഴിലുള്ളത്. ഇതിൽ 55 എണ്ണം യുവേഫയുടേയും 47 എണ്ണം എഎഫ്സിയുടേയും 41 എണ്ണം കോൺകകാഫിന്റെയും ഭാഗമാണ്. 3 സംഘടനകളും പുതിയ തീരുമാനത്തെ എതിർത്തതോടെ ഫലത്തിൽ ആകെയുള്ള 211 ഫെഡറേഷനുകളിൽ 143 പേരും ഫിഫയ്ക്ക് എതിരായി.
പദ്ധതി ഫുട്ബോളിനെ നശിപ്പിക്കും: കോർഡേറോഫിഫയുടെ പുതിയ പദ്ധതി ഫുട്ബോളിനെ നശിപ്പിക്കുമെന്ന് കാർലോസ് കോർഡേറോ. ഇൻഫന്റീനോയുടെ ഉപദേഷ്ടാവിന്റെ ചുമതല ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു കോർഡേറോയുടെ പ്രതികരണം. 2021ലാണ്, യുഎസ് സോക്കർ ഫെഡറേഷൻ മുൻ പ്രസിഡന്റ് കൂടിയായ കോർഡേറോ ഇൻഫന്റീനോയുടെ ഉപദേഷ്ടാവായി ചുമതലയേറ്റത്. പുതിയ നീക്കത്തെ ശക്തമായി എതിർത്ത കോർഡേറോ, ഇതുമായി മുന്നോട്ടുപോകരുതെന്നും ആവശ്യപ്പെട്ടു.
English Summary:
FIFA World Cup privatization plans are facing beardown absorption from the Asian Football Confederation (AFC) and CONCACAF, echoing UEFA's menace to boycott tournaments. This agreed beforehand against President Gianni Infantino's proposal, which aims to make billions done backstage investment, has isolated him wrong the planetary shot governing body.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·