ഓക്‌ലൻഡ്∙ റെക്കോർഡുകൾ വെട്ടിപ്പിടിക്കുന്നത് സൂപ്പർതാരം വിരാട് കോലിക്ക് ഒരു പുതുമയല്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അർധസെഞ്ചറി നേടി ഇന്ത്യയെ മുന്നിൽനിന്നു നയിച്ച കോലി, ‘പതിവ്’ പോലെ ഈ മത്സരത്തിലും ചില റെക്കോർഡുകൾ സ്വന്തം പേരിലെഴുതി ചേർത്തു. ഇന്ന് 38–ാം പിറന്നാൾ ആഘോഷിക്കുന്ന കോലിയുടെ കിടിലൻ ഇന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്.
What you should work next
ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയ റെക്കോർഡുകളിലൊന്ന്. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന ആദ്യ മത്സരത്തിൽ ഈ ചരിത്രനേട്ടത്തിലെത്താൻ കോലിക്ക് 12 റൺസ് കൂടി മതിയായിരുന്നു. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്നുള്ള ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഏഴാം ഓവറിൽ, തന്റെ ഇന്നിങ്‌സിലെ 13-ാം പന്തിലാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളെന്ന കോലിയുടെ പദവി കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടം. വെറും 251 ഇന്നിങ്‌സുകളിൽ നിന്നാണ് താരം 13,000 റൺസെന്ന ചരിത്രനേട്ടത്തിലെത്തിയത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 60ന് മുകളിൽ ശരാശരിയുള്ള കോലിയുടെ സമ്പാദ്യത്തിൽ 48 സെഞ്ചറികളും 70ഓളം അർധസെഞ്ചറികളുമുണ്ട്.
മൂന്നു ഫോർമാറ്റുകളിലുമായി 10,000 റൺസ് പിന്നിട്ട താരങ്ങൾ ക്രിക്കറ്റ് ലോകത്ത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. എന്നാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഏകദിന ക്രിക്കറ്റിൽ മാത്രം 13,000 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് കോലി. ഈ നേട്ടത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങുമായുള്ള അന്തരം കോലി വർധിപ്പിച്ചു. മൂന്നാം നമ്പറിൽ 330 ഇന്നിങ്‌സുകളിൽ നിന്ന് 12,662 റൺസാണ് പോണ്ടിങ് നേടിയത്. ഏകദിന ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 10,000 റൺസ് പിന്നിട്ടിട്ടുള്ളത് കോലിയും പോണ്ടിങ്ങും മാത്രമാണ്.
ഏകദിനത്തിൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ
1. വിരാട് കോലി – 13,000 റൺസ് | ശരാശരി 61.55*
2. റിക്കി പോണ്ടിങ് – 12,662 റൺസ് | ശരാശരി 42.48
3. കുമാർ സംഗക്കാര – 9,747 റൺസ് | ശരാശരി 44.71
4. ജാക് കാലിസ് – 7,774 റൺസ് | ശരാശരി 45.72
5. കെയ്ൻ വില്യംസൻ – 6,504 റൺസ് | ശരാശരി 51.61
6. ബാബർ അസം – 6,054 റൺസ് | ശരാശരി 55.54
7. ജോ റൂട്ട് – 5,525 റൺസ് | ശരാശരി 53.12
ഇതുകൂടാതെ മറ്റൊരു നേട്ടവും മത്സരത്തിൽ താരം സ്വന്തമാക്കി. എവേ ഏകദിനങ്ങളിൽ കോലിയുടെ 50-ാം അർധസെഞ്ചറിയായിരുന്നു ഓക്‌ലൻഡിലേത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോലി. ശ്രീലങ്കയുടെ മുൻ നായകൻ കുമാർ സംഗക്കാരയാണ് 45 തവണയുമായി പട്ടികയിൽ രണ്ടാമത്. മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 42 തവണയുമായി തൊട്ടുപിന്നിലുണ്ട്.
ഏകദിന ക്രിക്കറ്റിലെ റൺ ചേസുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും വിരാട് കോലി മാറി. 169 ഇന്നിങ്സുകളിൽനിന്ന് 8741 റൺസാണ് കോലിയുടെ നേട്ടം. 232 ഇന്നിങ്സുകളിൽനിന്ന് 8720 റൺസ് നേടിയ സച്ചിൻ തെൻഡുൽക്കറിനെയാണ് മറികടന്നത്. ചേസിങ്ങിൽ 6801 റൺസുള്ള രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്.
ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച ഫോമിലാണ് കോലി കളിക്കുന്നത്. ന്യൂസീലൻഡിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുൻപ് 2026ൽ ഒൻപത് ഏകദിന ഇന്നിങ്‌സുകളിൽ നിന്ന് 69 ശരാശരിയിൽ 552 റൺസാണ് താരം നേടിയത്. ന്യൂസീലൻഡിലെത്തുന്നതിന് മുൻപ് ഈ വർഷം രണ്ട് സെഞ്ചറികളും മൂന്ന് അർധസെഞ്ചറികളും കോലി സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ 88 പന്തിൽ പുറത്താകാതെ നേടിയ 139 റൺസാണ് ഈ വർഷത്തെ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഉറപ്പിച്ചിരിക്കുകയാണ് സൂപ്പർ താരം.
English Summary:






English (US) ·