ലോകപ്രശസ്ത വീഡിയോ ​ഗെയിമിൽ അഭിനേതാവായി രാജമൗലി, യഥാർത്ഥ ​ഗ്ലോബൽ ഐക്കൺ എന്ന് ആരാധകർ

6 months ago 7

SS Rajmouli

സംവിധായകൻ എസ്.എസ്. രാജമൗലി, 'ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചി'ൽനിന്നൊരു രം​ഗം | ഫോട്ടോ: AP, Screengrab

ലോകപ്രശസ്ത വീഡിയോ ​ഗെയിമിൽ അഭിനേതാവായി പ്രത്യക്ഷപ്പെട്ട് സംവിധായകൻ എസ്.എസ്. രാജമൗലി. ഹിഡിയോ കോജിമ ഒരുക്കിയ ജാപ്പനീസ് വീഡിയോ ​ഗെയിമായ 'ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചി'ലാണ് രാജമൗലി വേഷമിട്ടത്. അദ്ദേഹത്തിന്റെ മകനും ലൈൻ പ്രൊഡ്യൂസറുമായ എസ്.എസ്. കാർത്തികേയയും ഇതേ വീഡിയോ ​ഗെയിമിൽ അഭിനയിച്ചിട്ടുണ്ട്. കാമിയോ വേഷത്തിലാണ് ഇരുവരും എത്തുന്നത്.

ഈ മാസം 26-ന് ആ​ഗോളതലത്തിൽ പുറത്തിറങ്ങുന്ന വീഡിയോ ​ഗെയിമാണ് 'ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ച്'. ​ഗെയിമിൽ രാജമൗലിയും കാർത്തികേയയും പ്രത്യക്ഷപ്പെടുന്ന ക്ലിപ്പ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോഞ്ചിന് മുന്നോടിയായി കുറച്ച് ആരാധകർക്ക് ഏർലി ആക്സസ് ലഭിച്ചിട്ടുണ്ട്. അതിൽ ചിലർ രാജമൗലിയെയും കാർത്തികേയയെയും യഥാക്രമം ദി അഡ്വഞ്ചറർ ആയും അഡ്വഞ്ചററുടെ മകനായുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ജാപ്പനീസ് ക്രിയേറ്ററുടെ വീഡിയോ ഗെയിമിൽ രാജമൗലിയെ കണ്ട ആരാധകർ അതീവ സന്തോഷത്തിലാണ്. പലരും ക്ലിപ്പും രാജമൗലിയുടെ സ്ക്രീൻഷോട്ടുകളും പകർത്തി അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. '​ഗ്ലോബൽ ഐക്കൺ' എന്നാണ് ആരാധകർ രാജമൗലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഥപറച്ചിലിനും ദൃശ്യമനോഹാരിതയ്ക്കും പേരുകേട്ട വീഡിയോ ഗെയിമുകളിലൂടെ അറിയപ്പെടുന്ന, ക്രിയേറ്റർമാരിൽ ഒരാളാണ് ഹിഡിയോ കോജിമ. ഏപ്രിലിൽ കോജിമയും രാജമൗലിയും കാർത്തികേയയും വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. ഇക്കാര്യം കാർത്തികേയ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. 'ആർആർആർ' പുറത്തിറങ്ങിയ സമയത്ത്, രാജമൗലി ജപ്പാനിൽ കോജിമയുടെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു.

ഹോളിവുഡ് അഭിനേതാക്കളായ നോർമൻ റീഡസ്, എൽ ഫാനിംഗ്, ലിയ സൈഡോക്സ് എന്നിവരും ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: SS Rajamouli and SS Karthikeya marque cameo appearances successful Hideo Kojima`s Death Stranding 2

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article