ലോങ്ജംപിൽ വില്ലനായത് മഴ, പരുക്കേറ്റ് വേദനയിൽ പുളഞ്ഞ് ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ വെള്ളി നേടി മടക്കം- വിഡിയോ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: September 28, 2026 06:39 PM IST Updated: September 28, 2026 11:08 PM IST

1 minute Read

ശ്രീശങ്കറിന്റെ വിജയാഹ്ലാദം, പരുക്കേറ്റ ശ്രീശങ്കർ നടക്കാൻ ബുദ്ധിമുട്ടുന്നു.
ശ്രീശങ്കറിന്റെ വിജയാഹ്ലാദം, പരുക്കേറ്റ ശ്രീശങ്കർ നടക്കാൻ ബുദ്ധിമുട്ടുന്നു.

നഗോയ∙ പരുക്കേറ്റു മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ പിൻമാറിയിട്ടും ഏഷ്യൻ ഗെയിംസ് പുരുഷ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. നാലാം ശ്രമത്തിനിടെ താരത്തിന്റെ കാലിനു പരുക്കേൽക്കുകയായിരുന്നു. തുടർന്ന് അഞ്ച്, ആറ് റൗണ്ടുകളിൽ ശ്രീശങ്കർ മത്സരിച്ചിരുന്നില്ല. എങ്കിലും മറ്റു താരങ്ങളൊന്നും ശ്രീശങ്കറിനെ മറികടക്കാതിരുന്നതോടെ താരം വെള്ളി സ്വന്തമാക്കുകയായിരുന്നു.

What you should work next

ആദ്യ ശ്രമത്തിൽ 7.66 മീറ്ററും, മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമാണ് ശ്രീശങ്കർ ചാടിയത്. നാലാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ കാലിനു പരുക്കേറ്റതോടെയാണു താരത്തിനു മത്സരത്തിൽനിന്നു പിൻമാറേണ്ടിവന്നത്. ഇതോടെ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയും അവസാനിച്ചു. 8.17 മീറ്റര്‍ ദൂരം ചാടിയ ചൈനയുടെ ഷി യുഹാവോയ്ക്കാണ് ഈയിനത്തിൽ സ്വർണം. ഉസ്ബക്കിസ്ഥാൻ താരം അൻവർ അൻവറോവ് വെങ്കലവും വിജയിച്ചു. പുരുഷ ലോങ്ജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ പട്ടുരാജ് ഡേവിഡ് സോളമൻ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.70 മീറ്ററാണ് താരത്തിന്റെ മികച്ച പ്രകടനം.

ചാട്ടം പിഴച്ചതിനെ തുടർന്ന് ഗ്രൗണ്ടിൽ കിടന്ന ശ്രീശങ്കർ, മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് മടങ്ങിയത്. മഴ കാരണം ജംപിങ് ഏരിയയിൽ നനവുണ്ടായിരുന്നത് താരത്തിന്റെ പരുക്കിലേക്കു നയിച്ചെന്നു വിമർശനമുണ്ട്.

ഈ വർഷം ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി മെഡൽ വിജയിച്ചിരുന്നു. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാം വെള്ളി നേടിയത്. 2022 എഡിഷനിലും ശ്രീശങ്കറിനായിരുന്നു വെള്ളി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ ലോങ്ജംപ് താരം കൂടിയാണ് ശ്രീശങ്കർ. 

English Summary:

M. Sreeshankar Clinches Silver Medal successful Asian Games Long Jump Despite Injury

Read Entire Article