ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് രണ്ടാം ടെസ്റ്റ് സെഞ്ചുറിയുമായി കെ.എല്‍ രാഹുല്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി നേട്ടം. ഇതോടെ ദിലീപ് വെങ്‌സാര്‍ക്കറിനു ശേഷം ലോര്‍ഡ്‌സില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. വെങ്‌സാര്‍ക്കര്‍ ലോര്‍ഡ്‌സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
2021-ലെ പരമ്പരയ്ക്കിടെയായിരുന്നു ലോര്‍ഡ്‌സില്‍ രാഹുലിന്റെ ആദ്യ സെഞ്ചുറി. അന്ന് 250 പന്തില്‍ നിന്ന് 129 റണ്‍സെടുത്ത രാഹുല്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോര്‍ഡ്‌സില്‍ മൂന്നു സെഞ്ചുറി നേട്ടങ്ങളുള്ള വെങ്‌സാര്‍ക്കര്‍ 1979-ല്‍ 295 പന്തില്‍ നിന്ന് 103 റണ്‍സും, 1982-ല്‍ 264 പന്തില്‍ നിന്ന് 157 റണ്‍സും, 1986-ല്‍ 213 പന്തില്‍ നിന്ന് 126 റണ്‍സും അദ്ദേഹം നേടി.
വെങ്സര്‍ക്കാര്‍, രാഹുല്‍, വിനൂ മങ്കാദ്, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, അജിത് അഗാര്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അജിങ്ക്യ രഹാനെ എന്നിവരാണ് ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം വിനൂ മങ്കാദാണ്. 1952-ല്‍ 184 റണ്‍സാണ് അദ്ദേഹം നേടിയത്. ലോര്‍ഡ്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ.
ടെസ്റ്റില്‍ രാഹുലിന്റെ 10-ാം സെഞ്ചുറിയായിരുന്നു ഇത്. അതില്‍ ഒമ്പതും നേടിയത് വിദേശ പിച്ചുകളിലാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ നാലാം സെഞ്ചുറി കൂടിയാണിത്.
ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങള്‍
| 1 | രാഹുല്‍ ദ്രാവിഡ് | 13 | 6 |
| 2 | കെ.എല്‍. രാഹുല്‍ | 12 | 4 |
| 2 | ഋഷഭ് പന്ത് | 11 | 4 |
| 2 | ദിലീപ് വെംഗ്സാര്‍ക്കര്‍ | 13 | 4 |
| 2 | സച്ചിന്‍ തെണ്ടുല്‍ക്കര്‍ | 17 | 4 |
| 6 | ശുഭ്മാന്‍ ഗില്‍ | 4 | 3 |
| 6 | സൗരവ് ഗാംഗുലി | 9 | 3 |
Content Highlights: KL Rahul scores his 2nd Test period astatine Lord`s, becoming the archetypal Indian aft Dilip Vengsarkar








English (US) ·