'ലോറി പെട്ടെന്ന് ട്രാക്ക് മാറി, ഡാഡി സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല' ഷൈൻ ടോം ചാക്കോയുടെ ഡ്രൈവർ

7 months ago 7

ശ്രീധരൻ/ മാതൃഭൂമി ന്യൂസ്

06 June 2025, 12:57 PM IST

shine tom chacko accident

അപകടത്തിൽപ്പെട്ട വാഹനം, ഡ്രൈവർ അനീഷ്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടകാരണമെന്ന് ഷൈനിൻ്റെ വാഹനമോടിച്ചിരുന്ന അനീഷ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു.

'ഷൈനിന്റെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലതുവശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലതു വശത്തുനിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു. പുലര്‍ച്ചെയായതുകൊണ്ടു തന്നെ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് പെട്ടന്ന് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു', അനീഷ് പറഞ്ഞു.

'ഷൈന്റെ അച്ഛന്‍ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിങ് സീറ്റിൻ്റെ പിന്നിലേക്ക് വന്ന് ഇടിച്ച് അദ്ദേഹത്തിന്റെ തല പൊട്ടി. അതിലേ വന്ന ആളുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി എത്തുന്നതു വരെ അച്ഛന്‍ മൂളുന്നുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

റോഡില്‍ മറ്റു വാഹനങ്ങളൊന്നും ആ സമയം ഉണ്ടായിരുന്നില്ലെന്നും അനീഷ് പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറരയാടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഷൈനിന് പരിക്കുണ്ട്.

Content Highlights: Sudden U-Turn Causes Fatal Collision, radiance tom chacko's operator says

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article