19 May 2025, 04:00 PM IST

നടൻ വിശാൽ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് വിശാൽ. അദ്ദേഹം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാവുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞത്. "അതെ, തന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും." വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
താരം വിവാഹം ചെയ്യാൻ പോകുന്നത് തമിഴിലെ ഒരു യുവനടിയെ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം.
അടുത്തിടെ വിഴുപ്പുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വിശാൽ ബോധരഹിതനായി വീണത് വാർത്തകൾക്കിടയാക്കിയിരുന്നു.. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെട്ടെന്ന് സുഖം പ്രാപിച്ചു. ഉച്ചഭക്ഷണം ഒഴിവാക്കിയതിനാലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് വിശാലിന്റേതായി ഒടുവിൽ പുറത്തുവന്നത്. ചിത്രീകരണം കഴിഞ്ഞ് 12 വർഷം പെട്ടിയിലിരുന്ന ശേഷം അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്.
Content Highlights: Vishal's Wedding Announcement Imminent: Actor Confirms Engagement & Plans
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·