വനിത ചെസ് ലോകകപ്പിൽ ഇന്ത്യൻ ഫൈനൽ: കൊനേരു ഹംപി - ദിവ്യ ദേശ്മുഖ്

6 months ago 6

മനോരമ ലേഖകൻ

Published: July 25 , 2025 12:51 AM IST Updated: July 25, 2025 02:01 AM IST

1 minute Read

കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്
കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്

ബാതുമി (ജോർജിയ)∙ ലോകകപ്പ് വനിതാ ചെസിൽ ഇന്ത്യൻ ഫൈനൽ. സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ ഇന്ത്യക്കാരി കൊനേരു ഹംപി തോൽപിച്ചതോടെയാണിത്. മുൻ ലോക വനിതാ ചാംപ്യൻ ടാൻ സോങ്‌യിയെ തോൽപിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് നേരത്തേ ഫൈനലിലെത്തിയിരുന്നു. ഇന്നു വിശ്രമദിനമാണ്. ഹംപി – ദിവ്യ ഫൈനലിലെ ആദ്യ ഗെയിം ശനിയാഴ്ചയും രണ്ടാം ഗെയിം ഞായറാഴ്ചയും നടക്കും. ഇതിൽ തീരുമാനമാകാതെ ടൈബ്രേക്കർ വേണ്ടിവന്നാൽ തിങ്കളാഴ്ച ലോകകപ്പ് ജേതാവിനെ അറിയാം. 

സെമിഫൈനലിലെ രണ്ടു ഗെയിമുകളും സമനിലയായിരുന്നു. വിജയിയെ കണ്ടെത്താൻ ഇന്നലെ നടത്തിയ 2 റാപിഡ് ടൈബ്രേക്കർ മത്സരങ്ങളും സമനിലയായി. തുടർന്ന് നടന്ന ബ്ലിറ്റ്സ് ടൈബ്രേക്കറിലെ (10 മിനിറ്റ് സമയക്രമം) ആദ്യ കളി ലീ ജയിച്ചെങ്കിലും രണ്ടാം ഗെയിമിൽ ഹംപി തിരിച്ചടിച്ചു. അതിനുശേഷം നടന്ന രണ്ടു ബ്ലിറ്റ്സ് ടൈബ്രേക്ക് മത്സരങ്ങളും (5 മിനിറ്റ് സമയക്രമം) വിജയിച്ചാണ് ഹംപി ഫൈനലിലെത്തുന്നത്. ഇതോടെ, ലോകവനിതാ ചാംപ്യൻ ജു വെൻജുന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനും മുപ്പത്തിയെട്ടുകാരിയായ കൊനേരു ഹംപി യോഗ്യത നേടി. 

ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ വനിത ലോകകപ്പ് ഫൈനലിനു യോഗ്യത നേടുന്നത്. ഓപ്പൺ വിഭാഗത്തിൽ വിശ്വനാഥൻ ആനന്ദിലൂടെ 2 തവണ ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. 2023ൽ ഫൈനലിലെത്തിയ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഇത്തവണ, ഓപ്പൺ 
വിഭാഗത്തിൽ ചെസ് 
ലോകകപ്പ് ഇന്ത്യയിലാണു നടക്കുന്നത്.

English Summary:

Historic All-Indian Final: Koneru Humpy vs. Divya Deshmukh successful Women's Chess World Cup

Read Entire Article