17 August 2025, 10:14 AM IST

Representative Image | Photo: Gettyimages.in
ന്യൂഡൽഹി: അടുത്തമാസം ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുള്ള ജീൻ ടെസ്റ്റിന് (എസ്ആർബൈ ജീൻ ടെസ്റ്റ്) വിധേയമാകണമെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ നിർദേശിച്ചു. സെപ്റ്റംബർ 13-ന് ടോക്യോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വനിതാ അത്‌ലറ്റുകൾ ലിംഗനിർണയ പരിശോധനയ്ക്ക് വിധേയമാകണമെന്ന് അന്താരാഷ്ട്ര സംഘടനയായ വേൾഡ് അത്‌ലറ്റിക്സ് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും പരിശോധന നടത്തുന്നത്.
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ എല്ലാ വനിതകളും ഉടൻ ലിംഗനിർണയ പരിശോധനയ്ക്ക് വിധേയമാകണമെന്നും അല്ലാത്തപക്ഷം മത്സരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അത്‌ലറ്റുകൾക്കും പരിശീലകർക്കും അയച്ച കത്തിൽ എഎഫ്‌ഐ നിർദേശിച്ചു.
Content Highlights: AFI introduces SRY cistron trial for pistillate athletes connected World Athletics directive








English (US) ·