വനിതാ ഏകദിന ലോകകപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം, ലങ്കയെ വീഴ്ത്തിയത് 59 റൺസിന്

3 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 30, 2025 08:41 PM IST Updated: October 01, 2025 09:38 AM IST

1 minute Read

 Photo by Biju BORO / AFP)
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ. ചിത്രം: Photo by Biju BORO / AFP)

ഗുവാഹത്തി∙ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ: ഇന്ത്യ 269/8 (47 ഓവർ). ശ്രീലങ്ക 45.4 ഓവറിൽ 211ന് എല്ലാവരും പുറത്ത്. മഴ മൂലം മത്സരം 47 ഓവറായി ചുരുക്കിയിരുന്നു.

മഴനിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 271 ആയി പുനർനിർണയിച്ചിരുന്നു. എന്നാൽ, ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു (43), നിലാക്ഷി ഡിസിൽവ (35), ഹർഷിത സമരവിക്രമ (29) എന്നിവരൊഴികെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും സ്നേഹ് റാണ, നല്ലപുറെഡ്ഡി ചരണി എന്നിവർ രണ്ടുവീതവും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53), ഹർലീൻ ഡിയോൾ (48) എന്നിവരുടെ മികവിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തത്. പ്രതിക റാവൽ (37), സ്നേഹ റാണ (പുറത്താകാതെ 28), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സൂപ്പർ താരം സ്മൃതി മന്ഥന 8 റൺസെടുത്ത് പുറത്തായി. ലങ്കക്കു വേണ്ടി ഇനോക രണവീര നാലു വിക്കറ്റും ഉദേശിക പ്രബോധനി രണ്ടുവിക്കറ്റും വീഴ്ത്തി. മഴ കാരണം വൈകിത്തുടങ്ങിയ മത്സരം ആദ്യം 48 ഓവറായും പിന്നീട് 47 ഓവറായും ചുരുക്കുകയായിരുന്നു.

English Summary:

ICC Womens World Cup 2025: India Women vs Sri Lanka Women- Match Updates

Read Entire Article