Published: August 12, 2025 09:07 AM IST
1 minute Read
മുംബൈ ∙ ‘പ്രതീക്ഷകൾക്ക് പകരം, സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കുക. വ്യക്തിഗത മികവിലും ടീമിന്റെ അനുഭവ സമ്പത്തിലും വിശ്വാസമർപ്പിക്കുക’.. വനിതാ സീനിയർ ക്രിക്കറ്റിലെ കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകർന്നത് പുരുഷ ടീമിനൊപ്പം 2 ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ യുവ്‍രാജ് സിങ്.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കം കുറിച്ച് മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു യുവ്‍രാജിന്റെ പ്രതികരണം. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 50–ാം കൗണ്ട് ഡൗൺ ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐസിസി ചെയർമാൻ ജയ് ഷാ തുടങ്ങിയവരും പങ്കെടുത്തു.
വനിതാ ലോകകപ്പ് കിരീടത്തിനായുള്ള രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ തന്റെ ടീം സജ്ജമാണെന്നും ലോകകപ്പിന് മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പര, ഇന്ത്യയുടെ തയാറെടുപ്പുകൾക്ക് കരുത്തുപകരുമെന്നും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. ബെംഗളൂരുവിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. 2017ൽ ഫൈനൽ കളിച്ചതാണ് വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
#WATCH | Mumbai: On ICC Women's Cricket World Cup 2025, Former Indian cricketer Yuvraj Singh says, "Everyone expects India to win. We should enactment the women's squad arsenic overmuch arsenic we enactment the men's team. The World Cup is being held successful India. I impulse each fans to travel and ticker the… pic.twitter.com/wEHmcadPBs
— ANI (@ANI) August 11, 2025English Summary:








English (US) ·