Published: July 19 , 2025 12:49 PM IST
1 minute Read
ബാതുമി(ജോർജിയ)∙ ലോക ചെസ് സംഘടനയുടെ വനിതാ ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി, ഡി. ഹരിക, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ് എന്നിവർ ക്വാർട്ടറിൽ. പ്രീക്വാർട്ടർ മത്സരങ്ങൾ സമനില ആയതിനെത്തുടർന്ന് നടന്ന ടൈബ്രേക്കറിൽ എല്ലാവരും വിജയം കണ്ടു. ഹംപി മുൻ ലോക ചാംപ്യൻ അലക്സാണ്ട്ര കോസ്റ്റന്യൂക്കിനെ തോൽപിച്ചപ്പോൾ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഷൂ ജൈനർക്കെതിരെയായിരുന്നു ദിവ്യയുടെ വിജയം. ഹരിക കാറ്റ്യരിന ലാഗ്നോയെയും വൈശാലി മെറൂയെർ കമാലിദെനോവയെയും തോൽപിച്ചു. ലോകകപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർ അടുത്ത ലോക ചാംപ്യൻഷിപ്പിൽ നിലവിലെ വനിതാ ലോക ചാംപ്യൻ ജൂ വെൻജുന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടും
English Summary:








English (US) ·