വനിതാ ചെസ് ലോകകപ്പ്: കൊനേരു ഹംപി സെമിയിൽ

8 months ago 12

21 July 2025, 09:03 AM IST

koneru humpy

കൊനേരു ഹംപി

ബാത്തുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലിൽ. ചൈനയുടെ യുക്‌സിൻ സോങ്ങിനെയാണ് ഹംപി ക്വാർട്ടറിൽ കീഴടക്കിയത് (1.5-0.5). മറ്റൊരു ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട്‌ കീഴടങ്ങി (1.5-0.5).

ആദ്യ ഗെയിം ജയിച്ച ഹംപി രണ്ടാം ഗെയിമിൽ ചൈനീസ് താരത്തെ സമനിലയിൽ തളച്ചു. ഹംപിയുടെ ജയത്തോടെ രണ്ട് ഇന്ത്യൻതാരങ്ങൾ സെമിയിലെത്തുമെന്ന് ഉറപ്പായി.

ഒരു ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരികാ ദ്രോണാവല്ലിയുമാണ് ഏറ്റുമുട്ടുന്നത് ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലാണ്.

Content Highlights: FIDE Women’s World Cup: Humpy marches into semifinals

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article