Published: December 23, 2025 09:03 AM IST Updated: December 23, 2025 11:03 AM IST
1 minute Read
തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– ശ്രീലങ്ക വനിതാ ട്വന്റി20 മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. വനിതകൾക്കും വിദ്യാർഥികൾക്കും 125 രൂപയും ജനറൽ ടിക്കറ്റിന് 250 രൂപയും ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയുമാണ് നിരക്കുകൾ.
26, 28, 30 തീയതികളിലായി 3 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക. ടീം നാളെ തിരുവനന്തപുരത്തെത്തും. ടിക്കറ്റ്ജീനി ആപ്പ് വഴി ഓൺലൈനായാണ് വിൽപന. കൂടുതൽ വിവരങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ വെബ്സൈറ്റിൽ.
English Summary:








English (US) ·