27 April 2025, 12:17 PM IST

മഴയെത്തുടർന്ന് കൊളംബോയിലെ പിച്ച് മൂടിയിട്ടിരിക്കുന്നു |ഫോട്ടോ:BCCI
കൊളംബോ: വനിതാ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരം 39 ഓവറായി വെട്ടിച്ചുരുക്കി. ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നോവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ശ്രീലങ്ക അഞ്ച് റണ്‍ ആണ് എടുത്തിട്ടുള്ളത്.
രാവിലെ 10 മണിക്ക് തുടങ്ങേണ്ട മത്സരം 12 മണിയോടെയാണ് ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ അണ്ടര്‍-19 ലോകകപ്പ് ജയിച്ച ടീമിലെ പേസര്‍ കാഷ്വി ഗൗതമിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കുമൂലം പേസര്‍മാരായ രേണുക സിങ്, ടൈറ്റസ് സാധു, പൂജ വസ്ത്രാകര്‍ എന്നിവര്‍ ടീമിലില്ല. സ്മൃതി മന്ഥാന, റിച്ചാഘോഷ്, ജമീമ റോഡ്രിഗസ്, ഹെര്‍ലിന്‍ ഡിയോള്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ.
Content Highlights: SL Women vs IND Women-1st Match astatine Colombo-Womens Tri-Series








English (US) ·