Published: July 21 , 2025 12:04 PM IST
1 minute Read
ബാസൽ (സ്വിറ്റ്സർലൻഡ്) ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപിച്ച് ജർമനി യൂറോ കപ്പ് വനിതാ ഫുട്ബോൾ സെമിയിൽ കടന്നു. നിശ്ചിതസമയത്തു മത്സരം 1–1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ 6–5നു ജർമനി ജയിച്ചു. 2 ഷോട്ടുകൾ തടയുകയും സ്വന്തം കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത ജർമൻ ഗോൾകീപ്പർ ആൻ കാത്‌റിൻ ബർഗർ കളിയിൽ തിളങ്ങി. 9–ാം യൂറോപ്യൻ കിരീടം മോഹിക്കുന്ന ജർമനി ബുധൻ ഇന്ത്യൻ സമയം രാത്രി 12.30ന് സൂറിക്കിൽ നടക്കുന്ന സെമിയിൽ സ്പെയിനിനെ നേരിടും. നാളെ രാത്രി 12.30ന് ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.
English Summary:








English (US) ·