വനിതാ ലോകകപ്പിലും പാക്കിസ്ഥാനുമായി ഹസ്തദാനമില്ല, മാച്ച് റഫറിക്കൊപ്പം ഫോട്ടോഷൂട്ടുമില്ല; നേരത്തേ പ്രഖ്യാപിച്ച് ബിസിസിഐ

3 months ago 5

മനോരമ ലേഖകൻ

Published: October 03, 2025 12:31 PM IST

1 minute Read

ശ്രീലങ്കയുടെ കവിഷ ദിൽഹരി പുറത്തായപ്പോൾ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം (Photo by BIJU BORO / AFP)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ

ന്യൂഡൽഹി ∙ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചു. അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.

ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല. മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ല – ബിസിസിഐ അറിയിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

English Summary:

BCCI Announces No Handshake Policy for Women's World Cup Match: Indian Women's Cricket Team volition not shingle hands with Pakistan squad astatine the Women's World Cup. This determination follows a akin lawsuit during the Asia Cup wherever the Indian men's squad besides avoided shaking hands.

Read Entire Article