ദുബായ് ∙ ഐസിസി വനിതാ ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ സെപ്റ്റംബർ 30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ – പാക്കിസ്ഥാൻ മത്സരം, നിലവിൽ ഇരുടീമുകളും അംഗീകരിച്ച ഹൈബ്രിഡ് മോഡൽ അനുസരിച്ച്, നിഷ്പക്ഷ വേദിയായ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഒക്ടോബർ 5നു നടക്കും. പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളുടെയും വേദി കൊളംബോയാണ്. സെമിയിലേക്കും ഫൈനലിലേക്കും പാക്കിസ്ഥാൻ മുന്നേറിയാൽ ഈ മത്സരങ്ങളും ഇവിടെയാണു നടക്കുക.
ഒക്ടോബർ ഒന്നിന് ഇൻഡോറിൽ, നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസീലൻഡിനെ നേരിടും. കഴിഞ്ഞ തവണ ഫൈനലിലെ ഏതിരാളികളായിരുന്ന ഇംഗ്ലണ്ടുമായുള്ള അവരുടെ മത്സരം ഒക്ടോബർ 22ന് ഇതേവേദിയിൽത്തന്നെയാണ്. എട്ടു ടീമുകൾ റൗണ്ട് റോബിൻ രീതിയിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ആദ്യമെത്തുന്ന 4 ടീമുകൾ സെമിയിൽ കടക്കും.
ആദ്യ സെമി ഒക്ടോബർ 29ന് ഗുവാഹത്തിയിലും (പാക്കിസ്ഥാൻ സെമിയിലെത്തിയാൽ കൊളംബോയിൽ) രണ്ടാം സെമി ബെംഗളൂരുവിലും നടക്കും. ഫൈനൽ ബെംഗളൂരുവിൽ നവംബർ 2ന്. പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ ഇതും കൊളംബോയിലേക്കു മാറ്റും. ബെംഗളൂരു, ഇൻഡോർ, വിശാഖപട്ടണം, ഗുവാഹത്തി എന്നിവയാണ് ഇന്ത്യയിലെ വേദികൾ.
ടീമുകൾ: ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്.
∙ ഇന്ത്യയുടെ മത്സരങ്ങൾ
സെപ്റ്റംബർ 30: ഇന്ത്യ – ശ്രീലങ്ക (ബെംഗളൂരു)
ഒക്ടോബർ 5: ഇന്ത്യ – പാക്കിസ്ഥാൻ (കൊളംബോ)
ഒക്ടോബർ 9: ഇന്ത്യ – ദക്ഷിണാഫ്രിക്ക (വിശാഖപട്ടണം)
ഒക്ടോബർ 12: ഇന്ത്യ – ഓസ്ട്രേലിയ (വിശാഖപട്ടണം)
ഒക്ടോബർ 19: ഇന്ത്യ – ഇംഗ്ലണ്ട് (ഇൻഡോർ)
ഒക്ടോബർ 23: ഇന്ത്യ – ന്യൂസീലൻഡ് (ഗുവാഹത്തി)
ഒക്ടോബർ 26: ഇന്ത്യ – ബംഗ്ലദേശ് (ബെംഗളൂരു)
English Summary:








English (US) ·