Published: October 19, 2025 03:11 AM IST
1 minute Read
കൊളംബോ ∙ പ്രേമദാസ സ്റ്റേഡിയത്തിലെ മഴക്കളിയിൽ ന്യൂസീലൻഡും പാക്കിസ്ഥാനും നിരാശരായപ്പോൾ നേട്ടമുണ്ടായത് ദക്ഷിണാഫ്രിക്കയ്ക്ക്. ഇന്നലെ നടന്ന വനിതാ ഏകദിന ലോകകപ്പിലെ ന്യൂസീലൻഡ്– പാക്കിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലിൽ സ്ഥാനമുറപ്പായി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 25 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തപ്പോഴാണ് മഴയെത്തിയത്. മഴ മാറാതെ വന്നതോടെ, ഇന്ത്യൻ സമയം രാത്രി 9 മണിയോടെ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കൊളംബോ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്.
English Summary:








English (US) ·