Published: October 12, 2025 12:30 AM IST
1 minute Read
കൊളംബോ∙ ഐസിസി വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 89 റൺസിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 45.4 ഓവറിൽ 164 റൺസിന് ശ്രീലങ്ക ഓൾഔട്ടായി. സെഞ്ചറിയുമായി ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ച നാറ്റ്സിവർ ബ്രെന്റാണ് (117) പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 6 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക ഏഴാം സ്ഥാനത്താണ്.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഒരു ഘട്ടത്തിൽ 6ന് 168 എന്ന നിലയിലേക്കു വീണ ഇംഗ്ലണ്ടിനെ ഒരറ്റത്ത് കരുത്തോടെ പൊരുതിയ നാറ്റ്സിവറിന്റെ ഇന്നിങ്സാണ് ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. ലങ്കയ്ക്കായി ഇനോക രണവീര 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ചമിരി അട്ടപ്പട്ടുവിന് (15) പരുക്കേറ്റത് ലങ്കയ്ക്ക് തിരിച്ചടിയായി. പിന്നാലെ 10 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സോഫി എക്ലസ്റ്റന്റെ ബലത്തിൽ ലങ്കയെ ഇംഗ്ലണ്ട് 164 റൺസിൽ ചുരുട്ടിക്കെട്ടി.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @imArshit എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
English Summary:








English (US) ·