Published: September 02, 2025 09:52 AM IST
1 minute Read
ദുബായ് ∙ ഇന്ത്യ വേദിയൊരുക്കുന്ന ഈ വർഷത്തെ വനിതാ ഏകദിന ലോകകപ്പ് വിജയികൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ജേതാക്കൾക്ക് ഇത്തവണ 44.8 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.5 കോടി രൂപ) സമ്മാനം.
2023ലെ പുരുഷ ലോകകപ്പിലെ സമ്മാനത്തുകയെക്കാൾ കൂടുതലാണിത്. 2023ൽ ഇന്ത്യയിൽ നടന്ന പുരുഷ ഏകദിന ലോകകപ്പിലെ വിജയികൾക്ക് 35 കോടി രൂപയായിരുന്നു സമ്മാനം. 2022ലെ വനിതാ ലോകകപ്പിൽ ജേതാക്കളായ ഓസ്ട്രേലിയൻ ടീമിന് ലഭിച്ചത് 13.2 ലക്ഷം യുഎസ് ഡോളർ മാത്രവുമാണ് (ഏകദേശം 11.6 കോടി രൂപ).
ടൂർണമെന്റിലെ ആകെ സമ്മാനത്തുകയിൽ മുൻ ലോകകപ്പിനേക്കാൾ 297 ശതമാനത്തിന്റെ റെക്കോർഡ് വർധനയാണ് ഇത്തവണ. 2022ലെ വനിതാ ലോകകപ്പിൽ 31 കോടി രൂപയായിരുന്നു ആകെ സമ്മാനത്തുകയെങ്കിൽ ഇത്തവണ അത് 122 കോടിയായി കുത്തനെയുയർന്നു. 2023 പുരുഷ ലോകകപ്പിലെ ആകെ സമ്മാനത്തുക 88 കോടി രൂപയുമായിരുന്നു. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് ലോകകപ്പ്.
വനിതാ ലോകകപ്പിലെ പ്രൈസ് മണി
∙ ജേതാക്കൾ: 39.5 കോടി രൂപ
∙ റണ്ണറപ്: 19.7 കോടി രൂപ
∙ സെമിഫൈനലിൽ തോൽക്കുന്നവർ: 9.8 കോടി വീതം
∙ 5–6 സ്ഥാനക്കാർ: 62 ലക്ഷം
∙ 7–8 സ്ഥാനക്കാർ: 24.7 ലക്ഷം
∙ ഗ്രൂപ്പ് റൗണ്ടിലെ ഓരോ ജയത്തിനും: 30 ലക്ഷം
∙ പങ്കെടുക്കുന്ന എല്ലാ ടീമിനും: 22 ലക്ഷം
English Summary:








English (US) ·