Published: April 02 , 2025 08:17 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ വനിതാ ഹോക്കി ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വന്ദന കടാരിയ (32) രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ചു. 15 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 320 മത്സരങ്ങളിൽ നിന്ന് 158 ഗോളുകൾ നേടിയിട്ടുണ്ട്. ഹരിദ്വാർ സ്വദേശിയായ വന്ദന, ഇന്ത്യൻ ടീമിലെ സ്ഥിരം ഫോർവേഡ് താരങ്ങളിൽ ഒരാളായിരുന്നു.
2009ൽ, 17–ാം വയസ്സിൽ രാജ്യാന്തര ഹോക്കിയിൽ അരങ്ങേറിയ വന്ദന, ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സിൽ ഹാട്രിക് നേടി. അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
‘ഹോക്കിയോടുള്ള എന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പക്ഷേ, കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ പടിയിറങ്ങുന്നതാണ് ശരിയെന്നു വിശ്വസിക്കുന്നു’– വിരമിക്കൽ കുറിപ്പിൽ വന്ദന പറഞ്ഞു.
2016, 2023 വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ സ്വർണം നേടിയ ടീമിലും 2022 എഫ്ഐഎച്ച് വനിതാ നേഷൻസ് കപ്പ് ഹോക്കി ചാംപ്യൻമാരായ ടീമിലും അംഗമായിരുന്നു.
English Summary:








English (US) ·