12 June 2025, 08:00 AM IST

പ്രതീകാത്മക ചിത്രം | Photo: Canva
കൊച്ചി: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുടെ ചിത്രീകരണം തടയണമെന്ന അപ്പീല്‍ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. മനു വ്യാസന്‍ പീറ്ററിനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്.
ഷൂട്ടിങ് തടയണമെന്ന ആവശ്യം നിരാകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പെരുമ്പാവൂര്‍ സ്വദേശി ഏഞ്ചല്‍സ് നായര്‍ സമര്‍പ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
2018-ല്‍ 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനിടെ കാസര്‍കോട് നിക്ഷിപ്ത വനമേഖലയില്‍ നാശനഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ വാദം. വിവിധ വിഭാഗം ചലച്ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് വ്യത്യസ്ത ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വാണിജ്യ സിനിമകളുടെ ചിത്രീകരണം തന്നെ വിലക്കുന്നതാണ് അഭികാമ്യമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
നിരക്ക് നിര്‍ണയത്തിനപ്പുറം ഇക്കാര്യത്തില്‍ നയരൂപവത്കരണം ഉണ്ടാകണമെന്നും വാദിച്ചു. വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി മാറ്റി.
Content Highlights: Kerala HC Appoints Amicus Curiae connected Film Shoots successful Wildlife Sanctuaries
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·