വമ്പന്മാരെ മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി പുഷ്പ2

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam21 Jun 2025, 2:20 pm

അല്ലു അർജുന്റെ പുഷ്പ സിനിമയ്ക്ക് പുതിയ ഒരു രെക്കോർഡ് നേട്ടം കൂടെ. പുഷ്പ 2 വിന്റെ ഹിന്ദി വേർഷൻ ടിവിപിയിൽ കുതിക്കുകയാണ്

പുഷ്പ 2പുഷ്പ 2
പുഷ്പ രാജ് എന്ന തൻറെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ . ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിൻറെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ' പുഷ്പ 2 '-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി 'പുഷ്പ 2'-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നിരിക്കുകയാണ്.

Also Read: SUGA തിരിച്ചെത്തി! 400 കോടിയിലധികം ആസ്തിയുള്ള BTS പ്രിയപ്പെട്ടവൻ, 13 ആം വയസ്സിൽ തുടങ്ങിയ സംഗീത യാത്ര, ഇന്ന് ഇവിടെ വരെ

ഈ റേറ്റിങ്ങുകൾക്കൊക്കെ അപ്പുറം യഥാർത്ഥത്തിൽ വേറിട്ടുനിൽക്കുന്നത് സിനിമയുമായി പ്രേക്ഷകർക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും അത് പ്രേക്ഷകർക്കിടയിൽ തീർത്ത പ്രതിഫലനവുമാണ്. ബോളിവുഡ് ഭീമന്മാരെ പോലും മറികടന്ന് രാജ്യത്തുടനീളമുള്ള എല്ലാ വീട്ടിലും ഡബ്ബ് ചെയ്തെത്തിയ പുഷ്പ 2 എത്തുക എന്നത് തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ്, പ്രദർശന ശാലകളിലായാലും വീട്ടിലായാലും, പുഷ്പ രാജ് എന്ന അല്ലു അർജുൻറെ ശക്തമായ കഥാപാത്രത്തെ പ്രേക്ഷകർ ആഘോഷിക്കുന്നത് തുടരുകയാണ്.

വമ്പന്മാരെ മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി പുഷ്പ2


നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുൻറെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയുടെ പ്രതീകമായി ഉയർന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അർജുൻ ജനഹൃദയങ്ങളിൽ ഒരു വികാരമായി വളർന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article