Published: July 07 , 2025 09:56 PM IST
1 minute Read
ബർമിങ്ങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ തോൽവിയിൽ പിച്ചിനെ പഴിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. 336 റൺസ് വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. എജ്ബാസ്റ്റനിൽ ആദ്യ വിജയമെന്ന വർഷങ്ങളായുള്ള മോഹം, ക്യാപ്റ്റൻസി കരിയറിലെ രണ്ടാം മത്സരത്തിൽ തന്നെ ഗിൽ നേടിയെടുക്കുകയായിരുന്നു. എന്നാൽ തോൽവിക്കു പിന്നാലെ ഹോം ഗ്രൗണ്ടിലെ പിച്ചിനെ കുറ്റം പറഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രംഗത്തെത്തിയത്.
എജ്ബാസ്റ്റനിലെ പിച്ച് ഇന്ത്യന്‍ സാഹചര്യങ്ങൾക്കു സമാനമായിരുന്നെന്നാണ് സ്റ്റോക്സിന്റെ കണ്ടെത്തല്‍. സ്റ്റോക്സിന്റെ പ്രതികരണം വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങളാണു നേരിടേണ്ടിവരുന്നത്. എജ്ബാസ്റ്റനിൽ ഇത്രയേറെ റൺസ് വരുന്നതു കണ്ടിട്ടില്ലെന്നും ബെൻ സ്റ്റോക്സ് വ്യക്തമാക്കി.
‘‘സത്യം പറഞ്ഞാല്‍ ഇതൊരു സബ്കോണ്ടിനെന്റ് വിക്കറ്റായാണു തോന്നിയത്. ഇന്ത്യയ്ക്ക് പരിചിതമായ സാഹചര്യം പോലെയായിരുന്നു ഇത്. അത് അവർ നന്നായി ഉപയോഗിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കാം.’’– മത്സരശേഷം ബെൻ സ്റ്റോക്സ് പ്രതികരിച്ചു. എന്നാൽ സ്റ്റോക്സിന്റെ വാക്കുകൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകർക്കു രസിച്ചില്ല. ക്യാപ്റ്റനെതിരെ രൂക്ഷവിമർശനമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്.
What implicit rot
Sundar and Jadeja took 2/68 (21) successful the 4th Innings.
It was a slog due to the fact that we simply couldn't lucifer them successful the caller shot stage. Admit to our failings and however good India bowled. https://t.co/PrMmxnErut
ഇന്ത്യ മികച്ച രീതിയിലാണു പന്തെറിഞ്ഞതെന്നും ഇംഗ്ലണ്ടിന്റെ തോൽവി അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഒരു ആരാധകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും സ്റ്റോക്സിന്റെ വാക്കുകൾക്കെതിരെ രംഗത്തെത്തി. ഇന്ത്യൻ സ്പിന്നർമാർക്ക് രണ്ട് ഇന്നിങ്സുകളിലുമായി രണ്ടു വിക്കറ്റുകൾ മാത്രം ലഭിച്ച പിച്ച് എങ്ങനെയാണ് ‘സബ് കോണ്ടിനെന്റൽ’ ആകുകയെന്ന് ആകാശ് ചോപ്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Stokes could beryllium onto thing here, Birmingham does lucifer the subcontinent these days but isolated from that conscionable mediocre excuses. https://t.co/iLVwAvqVQ5
— Scott (@Scotty__91) July 6, 2025Only 2 wickets for Indian spinners successful 2 innings. Quite absorbing to telephone it a sub-continental pitch. https://t.co/76yNClvZa5
— Aakash Chopra (@cricketaakash) July 6, 2025English Summary:








English (US) ·