ജെന്‍-സി വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പോസ്റ്റ്, ആഘോഷം എത്രത്തോളം ലളിതവും സന്തോഷവും നടിക്ക് നല്‍കി എന്നത് വ്യക്തമാക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിരക്കു പിടിച്ചതാണെങ്കിലും, ഒത്തിരി മനോഹരമായ ഒരോണാഘോഷം. വയറ് നിറയെ സദ്യ തള്ളിക്കയറ്റി, ഒരുപാട് ചിരിച്ചു. പിന്നെ ഇതൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ അല്പം വൈകി എന്ന് മാത്രം- ഇത്രയുമാണ് കീര്‍ത്തിയുടെ ഇന്‍സ്റ്റ പോസ്റ്റ്, എന്നാല്‍ അതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന പല വാക്കുകളും ജെന്‍-സി ട്രെന്റ് നിലനിര്‍ത്തുന്നതാണ്.
യാഷ് ഒരു ബസ് ഡ്രൈവറുടെ മകനാണ്, ടെററിസ്റ്റ് അല്ല; അല്ലു അര്‍ജുന്റെ അച്ഛന് മറുപടി നല്‍കി യാഷിന്റെ അമ്മ
വിവാഹത്തിന് ശേഷം കീര്‍ത്തി സുരേഷ് ഭര്‍ത്താവിനൊപ്പമുള്ള അധികം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്ന് പറയുന്നവര്‍ ഈ ചിത്രങ്ങളൊന്ന് കാണണം. ആന്റണി തട്ടിലിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ കീര്‍ത്തി ഈ ഓണാഘോഷത്തില്‍ പങ്കുവച്ചിട്ടുണ്ട്. അമ്മയും അച്ഛനും ചേച്ചിയും മുത്തശ്ശിയുമൊന്നും ഈ ഓണത്തിന് കീര്‍ത്തി സുരേഷിനൊപ്പം ഇല്ലെങ്കിലും, കീര്‍ത്തിയ്ക്ക് സന്തോഷം നല്‍കുന്ന ഒത്തിരി സുഹൃത്തുക്കളും, തങ്ങളുടെ വളര്‍ത്തു നായയും ഓണാഘോഷത്തെ കളറാക്കി എന്ന് ചിത്രങ്ങളില്‍ വ്യക്തം. നടന്‍ നാനിയെയും ഭാര്യയെയും ഓണ ദിവസം വീഡിയോ കോള്‍ ചെയ്തതായും കീര്‍ത്തി ഒരു ഫോട്ടോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു തടാകത്തിന് അടുത്തായിരുന്നു ഓണം സെലിബ്രേഷന്‍, കേരള സാരിയുടുത്ത് അതീവ സുന്ദരിയാണ് കീര്‍ത്തി സുരേഷ്. ഓണ സദ്യയും പൂക്കളവുമൊക്കെയായി വൈകുന്നേരവം വരെ ആ ഒരു ലൊക്കേഷനില്‍ കീര്‍ത്തിയും സുഹൃത്തുക്കളും സമയം ചെലവഴിച്ചതായി കാണാം.
തിരക്കു പിടിച്ചൊരു ഓണം സെലിബ്രേഷന്‍ എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഉറങ്ങാന്‍ പോലും നേരമില്ലാതെ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് കീര്‍ത്തി സുരേഷ്. തുടര്‍ച്ചയായി 48 മണിക്കൂറോളം ഉറക്കമില്ലാതെ ഓടി നടന്ന് ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് കീര്‍ത്തി കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. പക്ഷേ ഈ തിരക്കുകള്‍ ഭാഗ്യമായിട്ടും അനുഗ്രഹമായിട്ടും കാണുന്നു എന്നും കീര്‍ത്തി പറഞ്ഞിരുന്നു.




English (US) ·