'വയസായില്ലേ, വിരമിച്ചൂടേ?' -പരിഹാസ ചോദ്യത്തിന് രസകരമായി മറുപടി നല്‍കി ഷാരൂഖ് ഖാന്‍

5 months ago 5

18 August 2025, 12:30 PM IST

shah rukh khan

ഷാരൂഖ് ഖാൻ | Photo: AP

ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ഷാരൂഖ് ഖാന്‍. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് നേടിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറിലെ കിങ് ഖാന്റെ ആദ്യ ദേശീയ പുരസ്‌കാരം കൂടിയാണിത്. ഇതിന് പിന്നാലെ തന്റെ പുതിയ ചിത്രമായ കിങ്ങിന്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖിന് പരിക്കേറ്റിരുന്നു. ഇപ്പോള്‍ വിശ്രമത്തിലാണ് താരം. കഴിഞ്ഞ ദിവസം എക്‌സില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഷാരൂഖ് സമയം കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ തന്നെ പരിഹസിച്ചുള്ള ഒരു ചോദ്യത്തിനും അദ്ദേഹം രസകരമായി മറുപടി നല്‍കി. 'വയസായില്ലേ, ഇനിയെങ്കിലും വിരമിക്കൂ. പുതിയ താരങ്ങള്‍ മുന്നോട്ടുവരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. 'സഹോദരാ, നിങ്ങളുടെ ബാലിശമായ ചോദ്യങ്ങള്‍ തീരുമ്പോള്‍, നല്ലതെന്തെങ്കിലും ചോദിക്കൂ! അതുവരെ നിങ്ങള്‍ താത്ക്കാലികമായി വിരമിക്കൂ' എന്നാണ് ഷാരൂഖ് ഇതിന് മറുപടി നല്‍കിയത്.

ദേശീയ പുരസ്‌കാരം നേടിയതിനെ കുറിച്ച് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ഷാരൂഖ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി 'എനിക്ക് രാജ്യത്തിന്റെ രാജാവായതുപോലെ തോന്നുന്നു! കൂടുതല്‍ മികവ് പുലര്‍ത്താനും കഠിനാധ്വാനം ചെയ്യാനുമുള്ള വലിയൊരു ബഹുമതിയും ഉത്തരവാദിത്തവുമാണിത്'-അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ആരാധകര്‍ അന്വേഷിച്ചു. 'ഇപ്പോള്‍ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. കുറച്ച് വായനയുമുണ്ട്. കിങ്ങിനായുള്ള സംഭാഷണങ്ങള്‍ പഠിക്കുന്നു. അതിനൊപ്പം നന്നായി ഉറങ്ങുകയും ചെയ്യുന്നു.'-ഷാരൂഖ് വ്യക്തമാക്കി.

Content Highlights: shah rukh khan shuts down troll asking him to discontinue with witty reply

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article