വയർ തടവാൻ പോയിട്ട് എന്റെ അച്ഛൻ എന്നെ ഒന്നു കെട്ടിപ്പിടിച്ചിട്ട് പോലുമില്ല; ഇത് കാണുമ്പൊൾ അറിയാതെ നെഞ്ചൊന്ന് വിങ്ങി

7 months ago 6

Authored by: ഋതു നായർ|Samayam Malayalam22 Jun 2025, 12:24 pm

ഏതൊരു പെൺകുട്ടിയുടെയും മനസിനെ ഒന്ന് സ്പർശിക്കുന്ന വീഡിയോ ആയിരുന്നു കൃഷ്ണകുമാറിന്റെയും ദിയ കൃഷ്ണയുടെയും വീഡിയോ. പെണ്മക്കളെ ഇത്രയും സപ്പോട്ട ചെയ്യുന്ന ഒരു അച്ഛനെ കണ്ടിട്ടില്ലെന്നാണ് അതിൽ വന്ൻ ഏറിയ കമന്റുകളും

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
ഇക്കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വീഡിയോ ആയിരുന്നു കൃഷ്ണകുമാർ തന്റെ മകളുടെ നിറവയറിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും തടവുന്ന വീഡിയോ. അദ്ദേഹം ഗർഭിണി ആയ മകളുടെ വയറ്റിൽ തടവുമ്പോൾ ഓരോ പെൺകുട്ടികളുടെയും മനസ്സിൽ ഉണ്ടാകുന്ന ഫീലിങ്ങ്സ് പറഞ്ഞറിയിക്കുന്നതിനും അപ്പുറം എന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ ഖദീജ പറയുന്നത്.

ഒരു അച്ഛൻ ഗർഭിണിയായ മോളുടെ വയറിൽ തടവി സ്നേഹത്തോടെ പരിചരിക്കുന്നതുകണ്ടപ്പോൾ എനിക്ക് വളരെ അത്ഭുതം തോന്നി.എന്റെ മാതാപിതാക്കൾക്കും പെൺമക്കളാണ് ഇവരെപ്പോലെ…ഒന്ന് വയർ തടവാൻ പോയിട്ട് എന്റെ അച്ഛൻ എന്നെ ഒന്നു കെട്ടിപിടിച്ചിട്ട് പോലും ഉണ്ടാകില്ല, ഒന്ന് തൊട്ട് നോക്കീട്ട് പോലും ഉണ്ടാവില്ല . ചെറുപ്പം മുതലേ വളരെ ദേഷ്യം ആയിരുന്നു എന്നോട്. വഴക്ക് പറയാൻ മാത്രം എന്റെ മുൻപിൽ വരും. “മോളെ” എന്ന ഒരു വിളിപോലും കേൾക്കാനായി ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു സ്നേഹം ഉണ്ടാകുമായിരിക്കും ഉള്ളിൽ അതും എനിക്ക് ഉറപ്പില്ല ഉണ്ടോ ഇല്ലയോ എന്ന്. പക്ഷെ ഇനി ഉള്ളിൽ ഉണ്ടെങ്കിൽ തന്നെയും അത് നമുക്ക് അറിയണം എന്നില്ലാലോ.

ALSO READ:ഇനി എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ എന്ന് പോലും പേടിച്ചു! മീനൂട്ടി ജനിച്ചശേഷമാ പിന്നെ ഞാൻ അത് കമ്മിറ്റ് ചെയ്യുന്നത്; വൈറൽ വീഡിയോ

അതുകൊണ്ടാണ് വിവാഹം, കുട്ടികൾ എന്നതുപോലുള്ള കാര്യങ്ങൾ തലയിലേറ്റെടുക്കാൻ പോലും ഭയം തോന്നുന്നത്… എല്ലാം ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരും .ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ നെഞ്ചിൽ എന്തോപോലെ – ഹൃദയത്തിൽ എന്തോ ഒരു തോന്നൽ വരുന്നു…ഒരു കുടുംബം എങ്ങനെ ഒരു മകളെ പിന്തുണയ്ക്കണം എന്നതിന് ഉദാഹരണം. അപ്പോഴാണ് ഒരു മകൾക്ക് വിവാഹവും മാതൃത്വവും സ്വപ്നം കാണാൻ കഴിയുന്നത്. അതല്ലാതെ, ഓരോ ഭാരവും അവളുടെ ഒറ്റതോളിലായിരിക്കും വീഴുന്നത്.

: അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾ
ഇവിടെ ഞാൻ വിവാഹത്തെ കുറിച്ച്‌ മാത്രം പറയുന്നത്, കാരണം വിവാഹ ജീവിതത്തിലും മാതാപിതാക്കളുടെ പിന്തുണ കിട്ടുന്നില്ലെങ്കിൽ, പിന്നെ ജീവിതത്തിലെ മറ്റൊന്നിലും ഭദ്രതയോ വിശ്വാസവുമുണ്ടാകില്ല; ഖദീജ പറയുന്നു. ഖദീജയുടെ വീഡിയോയ്ക്ക് മറുപടിയുമായി ദിയയും എത്തി. നിറഞ്ഞ സ്നേഹത്തോടെയുള്ള ഇമോജി പങ്കിട്ടാണ് ഖദീജയുടെ വീഡിയോയ്ക്ക് ദിയ മറുപടി നൽകിയത്.

Read Entire Article