വര്‍ഷങ്ങളുമായി ജ്യോതികയ്ക്കും ലൈലയ്ക്കും ഇടയിലുള്ള പ്രശ്‌നം എന്താണ്? ഗോസിപ്പുകള്‍ക്ക് ഒറ്റയടികൊണ്ട് മറുപടി കൊടുത്ത് ലൈല

1 month ago 8
ചിരിക്കുടുക്ക എന്നാണ് ലൈല യെ ആരാധകര്‍ വിളിക്കുന്നത്. ഒരു കാര്യം പറഞ്ഞു തീരും മുന്‍പേ ലൈല ചിരിക്കാന്‍ തുടങ്ങും. എന്നാല്‍ അങ്ങനെയുള്ള ലൈലയെ കുറിച്ചും ഇന്റസ്ട്രിയില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. അത്തത്തില്‍ ഒരു ഗോസിപ് ആയിരുന്നു ജ്യോതികയുമായുള്ള പ്രശ്‌നം.

സൂര്യ - ലൈല കോമ്പോ എന്നും ഹിറ്റാണ്. നന്ദ, ഉനൈ നിനയ്ത്ത്, മൗനം പേസിയതേ, പിതാമഗന്‍ പോലുള്ള സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെ തന്നെ ഇരുവരുമുള്ള കോമ്പോ ആരാധകര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ആ പശ്ചാത്തലത്തിലാണ് ജ്യോതികയുമായുള്ള പ്രശ്‌നം ഊതിവീര്‍പ്പിച്ചത്. 2003 ല്‍ ത്രീ റോസസ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Samayam Malayalamലാലേട്ടന്‍ ഇതറിയരുത്! അസിസ്റ്റന്റിനോട് രഹസ്യം പറഞ്ഞ് ഷാജോണ്‍; ഒടുവില്‍ മോഹന്‍ലാല്‍ തന്നെ മേക്കപ്പ് ഇട്ടുകൊടുത്തു
എന്നാല്‍ പിന്നീട് വന്ന വാര്‍ത്തകള്‍ വര്‍ഷങ്ങളായി ലൈലയ്ക്കും ജ്യോതികയ്ക്കും ഇടയില്‍ പ്രശ്‌നമാണെന്നും, ഇതിനെ തുടര്‍ന്ന് ഇരുവരും പരസ്പരം മിണ്ടാറില്ല എന്നുമാണ്. അടുത്തിനെ ഒരു അഭിമുഖത്തില്‍ ഈ ഗോസിപ്പിനെ കുറിച്ച് ചോദിക്കുകയുണ്ടായി.

തന്നെ കുറിച്ച് വന്ന ഗോസിപ്പുകള്‍ ഒരു ചില്ല് കൂട്ടില്‍ അടച്ചു വച്ച്, ലൈലയോട് അതിന് മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തെറ്റായ ഗോസിപ്പ് ആണെങ്കില്‍ ലൈലയ്ക്ക് ആ ചില്ല് അടിച്ചിയ്ക്കാം എന്നാണ് പറഞ്ഞത്. ആ ഗോസിപ്പിന്റെ ചില്ല് കൂട്ടിന് ഉറ്റയടി നല്‍കി അപ്പോള്‍ തന്നെ ലൈല അത് പൊളിച്ചടുക്കി. ആരാണ് ഇതൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത് എന്നാണ് ലൈല ചോദിക്കുന്നത്.

അതേ സമയം അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ ലൈല തമാശയോടെ പറഞ്ഞ ഒരു കാര്യം വന്‍ വൈറലായിരുന്നു. സൂര്യയോട് എനിക്ക് തുടക്കത്തില്‍ ക്രഷ് തോന്നിയിരുന്നു എന്നും, ഇത് കേട്ടാല്‍ ജ്യോതിക എന്നെ കൊല്ലും - എന്നുമാണ് അന്ന് ലൈല പറഞ്ഞിരുന്നത്. എന്നാല്‍ അത് തീര്‍ത്തും തമാശപരമായിരുന്നു


ദുബായില്‍ പോയി കോടികള്‍ ചെലവിട്ട് ലൈല സൗന്ദര്യത്തിന് വേണ്ടിയുള്ള ചികിത്സകള്‍ നടത്തി എന്ന ഗോസിപ്പും നടി നിഷേധിച്ചു. വിഐപി എന്ന ചിത്രത്തില്‍ ലൈല എന്ന പേര് മാറ്റി പൂജ എന്ന് ആക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലൈല സിനിമയില്‍ നിന്ന് പിന്മാറി എന്നും, പകരമായിട്ടാണ് സിമ്രന്‍ വന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അത് ഗോസിപ് അല്ല, സത്യമാണ് എന്ന് ലൈല പറയുന്നു.

സിനിമയുടെ പൂജയ്ക്ക് പേര് ലൈല എന്ന പേര് മാറ്റി പൂജ എന്നാക്കണം എന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണത്രെ ലൈല വിഐപിയില്‍ നിന്ന് പിന്മാറിയത്. സിമ്രന്റെ ആദ്യ ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ വിഐപി. പക്ഷേ ആ ചിത്രത്തില്‍ സിമ്രനോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും ലൈല വ്യക്തമാക്കി.

Read Entire Article