വലതുപക്ഷ സിനിമകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ, അതെന്നെ ഭയപ്പെടുത്തുന്നു- ജോണ്‍ എബ്രഹാം

5 months ago 6

13 August 2025, 11:40 AM IST

John Abraham

ജോൺ എബ്രഹാം | ഫോട്ടോ: എഎഫ്പി

വലതുപക്ഷരാഷ്ട്രീയം പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകപിന്തുണ ലഭിക്കുന്നുവെന്നും അത് തന്നെ ഭയപ്പെടുത്തുന്നതായും നടന്‍ ജോണ്‍ എബ്രഹാം. 'ഛാവ', 'ദി കശ്മീര്‍ ഫയല്‍' ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ചൂണ്ടിയാണ് ജോണ്‍ എബ്രഹാമിന്റെ വിമര്‍ശനം. അത്തരം സിനിമകള്‍ താന്‍ ഒരിക്കലും ചെയ്യില്ലെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

'നമുക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമാണ്, പക്ഷേ അത് കൈകാര്യം ചെയ്യപ്പെടുന്ന രീതി ഒരു ചോദ്യചിഹ്നമാണ്. അവര്‍ ഞങ്ങളോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്റെ സിനിമകളുടെ കാര്യത്തില്‍ ഞാനും ഉത്തരവാദിത്തം കാണിച്ചിട്ടുണ്ട്. ഞാന്‍ വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ അല്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം, വലതുപക്ഷ സിനിമകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നു എന്നതാണ്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അപ്പോഴാണ് നിങ്ങള്‍ സ്വയം ചോദിച്ചുപോകുന്നത്, ഏത് വഴി തിരഞ്ഞെടുക്കണമെന്ന്- വാണിജ്യപരമായ വഴി സ്വീകരിക്കണോ അതോ എനിക്ക് പറയാനുള്ള കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണോ? ഞാന്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്'- ജോണ്‍ എബ്രഹാം പറഞ്ഞു.

'ഛാവ', 'ദി കശ്മീര്‍ ഫയല്‍സ്' പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുമോ എന്ന ചോദ്യത്തോടും നടന്‍ പ്രതികരിച്ചു. 'ഞാന്‍ 'ഛാവ' കണ്ടിട്ടില്ല, പക്ഷെ ആളുകള്‍ക്ക് അത് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. 'ദി കശ്മീര്‍ ഫയല്‍സും' അതുപോലെ തന്നെ. എന്നാല്‍ അതീവ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍, ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സിനിമകള്‍ നിര്‍മിക്കപ്പെടുകയും, അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുന്നത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍, ഇല്ല എന്നാണ് എന്റെ മറുപടി. എനിക്കൊരിക്കലും അത്തരം പ്രലോഭനങ്ങള്‍ ഉണ്ടായിട്ടില്ല. അത്തരം സിനിമകള്‍ ഞാന്‍ ഒരിക്കലും നിര്‍മിക്കുകയുമില്ല'-എന്നാണ് ജോണ്‍ എബ്രഹാം മറുപടി നല്‍കിയത്.

Content Highlights: John Abraham expresses interest implicit the popularity of right-wing films successful India

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article