വലിച്ച് വലിച്ച് എന്റെ ഒരു ഭാഗം താഴ്ന്നു, ഞാന്‍ മോഹന്‍ലാലിനെ പോലെ ആകുമോ എന്ന് പ്രസന്ന;14 വര്‍ഷത്തെ ദാമ്പത്യം!

3 weeks ago 6

Authored by: അശ്വിനി പി|Samayam Malayalam11 May 2026, 7:51 p.m. IST

നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പിണങ്ങുന്നത് അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസം എന്ന് സ്‌നേഹ പറയുന്നു. ഒരുമിച്ചുള്ള ഓരോ നിമിഷവും അത്രയും മനോഹരമാണെന്നാണ് 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് സ്‌നേഹയും പ്രസന്നയും പറയുന്നത്

sneha prasannaസ്നേഹയും പ്രസന്ന
മെയ് 11, ഇന്ന് സ്‌നേഹ യുടെയും പ്രസന്നന്റെയും പതിനാലാം വിവാഹ വാര്‍ഷികമാണ്. മനോഹരമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്‌നേഹ ആ സ്‌നേഹം പങ്കുവയ്ക്കുന്നു. പിന്നാലെ പ്രസന്നനും പതിനാല് വര്‍ഷത്തെ മനോഹരമായ ജീവിതത്തെ കുറിച്ച് പറയുന്നു.
സ്‌നേഹയുടെ പോസ്റ്റ്

വിവാഹ വാര്‍ഷിക ആശംസകള്‍ പ്രസന്ന . എല്ലാ സന്തോഷത്തിലും വെല്ലുവിളികളിലും ചിരിയിലും കണ്ണീരിലും കൈ കോര്‍ത്തുപിടിച്ച പതിനാല് വര്‍ഷങ്ങള്‍. ഓരോ ദിവസവും നമ്മള്‍ നമുക്കായി തന്നെ തിരഞ്ഞെടുത്തു. ഓരോ ഘട്ടത്തിലും അപരസ്പരം അടുത്തു നിന്നു, ഒരുമിച്ച് വളര്‍ന്നു, കഠിനമായ ദിവസങ്ങളിലും പിടിച്ചു നിന്നും, മനോഹരമായ ദിവസങ്ങള്‍ ആഘോഷമാക്കി. ഈ യാത്രയില്‍ എണ്ണമറ്റ ഓര്‍മകള്‍ സൃഷ്ടിച്ചു.Also Read: അനിയത്തി മാളവികയുമായുള്ള ബന്ധം ഫീല്‍ ചെയ്തു; വാഴ 2 വിനെ കുറിച്ച് കാളിദാസ് ജയറാം പറഞ്ഞത്

സത്യസന്ധമായി പറഞ്ഞാല്‍, 14 വര്‍ഷങ്ങള്‍ ഒരുമിച്ചിട്ടും, ഏറ്റവും വലിയ പ്രണയകഥ ഇപ്പോഴും പരസ്പരം മാനസികാവസ്ഥകളെയും ശീലങ്ങളെയും നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള വഴക്കുകളെയും അതിജീവിക്കുക എന്നതാണ്. തമാശ മാറ്റി നിര്‍ത്തിയാല്‍, നമ്മള്‍ പങ്കിടുന്നത് ശരിക്കും മനോഹരമായ ഒന്നാണ്- സ്‌നേഹം, ക്ഷമ, മനസ്സിലാക്കല്‍, ഒരുമ എന്നിവയാല്‍ കെട്ടിപ്പടുത്ത ഒരു ബന്ധം. ഇനിയും നിരവധി വര്‍ഷങ്ങള്‍ സ്‌നേഹം, ചിരി, ഓര്‍മ്മകള്‍, പരസ്പരം എന്നെന്നേക്കുമായി ശല്യപ്പെടുത്തല്‍ എന്നിവയ്ക്കായി... നിന്നെ സ്‌നേഹിക്കുന്നു- എന്നാണ് സ്‌നേഹയുടെ പോസ്റ്റ്

പ്രസന്ന എഴുതിയത്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒട്ടും പരിചിതമല്ലാത്ത ഒന്നിലേക്ക് നമ്മള്‍ ഒന്നിച്ച് കാലെടുത്തുവച്ചു. എങ്ങനെയൊക്കെയോ ഓരോ പരീക്ഷണവും വഴിത്തിരിവുകളും ചെറിയ നിമിഷങ്ങളും നമ്മുടെ കഥയെ കൂടുതല്‍ മനോഹരമാക്കി. അലസമായ നടത്തങ്ങള്‍ മുതല്‍ ഭ്രാന്തമായ സംസാരങ്ങള്‍ വരെ.. പ്രണയഭരിതമായ തീപ്പൊരികള്‍ മുതല്‍, കൊടുങ്കാറ്റുകള്‍ വരെ അതിജീവിച്ചു. സാധാരണ ദിവസങ്ങള്‍ പോലും മനോഹരമായ ഓര്‍മകളാക്കി, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും ഞങ്ങള്‍ കൂടുതല്‍ അടുത്തു.


ഞങ്ങള്‍ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണ് ചെയ്തത്. പരസ്പരം രണ്ട് പേരുടെയും ആത്മാവില്‍ അടയാളപ്പെടുത്തി. മറ്റൊരു കാര്യം കൂടെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളും നീ ശരിയായിരുന്നു. എന്റെ വലതുകൈ പിടിച്ചതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്, കാരണം ഇടത് പ്രൊഫൈലാണ് മികച്ചതെന്നാണ് നിന്റെ ധാരണ. ഞാന്‍ മോഹന്‍ലാല്‍ ആകുമോ എന്നെനിക്കറിയില്ല. ഒരുമിച്ച് നടക്കുമ്പോള്‍ നീ എപ്പോഴും എന്റെ വലതു തോള്‍ താഴോട്ട് വലിച്ച് ഇരിക്കുന്നത് കാണുമ്പോള്‍, ലാലേട്ടന്റെ ചരിഞ്ഞ തോളിന്റെ പോസ്ചര്‍ തീര്‍ച്ചയായും എനിക്ക് സംഭവിക്കും. വിവാഹ വാര്‍ഷിക ആശംസകള്‍ സ്‌നേഹ- എന്നാണ് പ്രസന്ന എഴുതിയത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article