വലിയ ആവേശം വേണ്ട, BTS ന്റെ കൂടിച്ചേരൽ ഉടൻ ഉണ്ടാവില്ല എന്ന് ഔദ്യോ​ഗിക വിവരം, എന്താണ് കാരണം? SUGA ശനിയാഴ്ച എത്തും!

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam19 Jun 2025, 1:04 pm

കെ-പോപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കൂടിച്ചേരലാണ് ബിടിഎസ്സിന്റേത്. അവസാനത്തെയും ഏഴാമത്തെയും അം​ഗമായ സു​ഗ കൂടെ തിരിച്ചെത്തുന്നതോടെ ആ സ്വപ്നം പൂവണിയും എന്നായിരുന്നു ആളുകളുടെ പ്രതീക്ഷ. എന്നാൽ അത് ഉടനെ ഉണ്ടാവില്ല!

ബിടിഎസ് ടീമിൻറെ തിരിച്ചുവരവ്ബിടിഎസ് ടീമിൻറെ തിരിച്ചുവരവ്
ലോകമെമ്പാടുമുള്ള കെ-പോപ് ആരാധകർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന കൂടിച്ചേരലാണ് ബിടിഎസ് സംഘത്തിന്റേത്. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ഏഴാമത്തെയും ഏറ്റവും അവസാനത്തെയും അംഗമായ സുഗ കൂടെ പുറത്ത് വരുന്നതോടെ ആ ഏഴവർ സംഘം ഒന്നിക്കുമെന്നും, യുവത്വത്തിന്റെ സിരകളിൽ ഹരമായി മാറാൻ പുതിയ ബിടിഎസ് ആൽബം ഇറങ്ങും എന്നാണ് ആളുകളുടെ പ്രതീക്ഷ. എന്നാൽ അത്രയ്ക്കങ്ങോട്ട് ആഘോഷിക്കാൻ വരട്ടെ

ജൂൺ 21 ന് സുഗ സൈനിക സേവനം പൂർത്തിയാക്കി പുറത്ത് വന്നാലും ബിടിഎസ് ഒത്തു ചേരൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ സംഭവിക്കൂ എന്നാണ് ഹൈബ് (HYBE) ന്റെ ഔദ്യോഗിക അറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും, തിരിച്ചുവരവ് ഒരുപക്ഷേ അടുത്ത വർഷം മാർച്ച് പകുതിയോടെയായിരിക്കും. അവരുടെ ലേബൽമേറ്റ്‌സായ TOMORROW X TOGETHER (TXT) ന്റെ തിരിച്ചുവരവുമായി ക്ലാഷാവാനും സാധ്യതയുണ്ട്, എങ്കിലും രണ്ട് ഗ്രൂപ്പുകളിൽ ഏത് വേണമെങ്കിലും ആദ്യം തിരിച്ചുവന്നേക്കാം.

Also Read: ലോകത്തെ ഏറ്റവും അധികം ഗ്രോസ് കലക്ഷൻ നേടിയ സിനിമ പരാജയപ്പെടാൻ കാരണം? ശത കോടീശ്വരനായ ചിത്രത്തിന്റെ സംവിധായകൻ എങ്ങനെ ഭ്രാന്തനായി?

HYBE-യുടെ ഉപസ്ഥാപനമായ BELIFT LAB-ന് കീഴിലുള്ള ബോയ് ഗ്രൂപ്പായ ENHYPEN, യഥാർത്ഥത്തിൽ 2026 മാർച്ചിൽ തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നുവെന്ന് മറ്റൊരു ഇൻഡസ്ട്രി ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. എന്നിരുന്നാലും, BTS -ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവുമായി ക്ലാഷാവാതിരിക്കാൻ അവരുടെ തിരിച്ചുവരവ് ഷെഡ്യൂൾ ജനുവരിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. HYBE-യുടെ മൾട്ടി-ലേബൽ സിസ്റ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന Big Hit Music-ന് കീഴിലാണ് BTS കരാറിൽ ഒപ്പിട്ടിരിക്കുന്നത്. എല്ലാ ഊഹാപോഹങ്ങൾക്കിടയിലും തിരിച്ചുവരവ് ഷെഡ്യൂൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് Big Hit Music വ്യക്തമാക്കി.

വലിയ ആവേശം വേണ്ട, BTS ന്റെ കൂടിച്ചേരൽ ഉടൻ ഉണ്ടാവില്ല എന്ന് ഔദ്യോ​ഗിക വിവരം, എന്താണ് കാരണം? SUGA ശനിയാഴ്ച എത്തും!


മാർച്ചിലെ തിരിച്ചുവരവ് ദൂരെയൊണെന്ന് തോന്നാമെങ്കിലും, HYBE CEO ലീ ജെ സാങ് മാർച്ചിൽ നടന്ന ഒരു ഷെയർഹോൾഡർ മീറ്റിംഗിൽ വിശദീകരിച്ചത്, അംഗങ്ങൾക്ക് സൈനിക സേവനത്തിന് ശേഷം തയ്യാറെടുപ്പുകൾ നടത്താനും ക്രിയേറ്റീവ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യമായ സമയം വേണ്ടിവരുമെന്നാണ്. അവർ മികച്ച നിർമ്മാതാക്കളോടൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ കലാകാരന്മാർക്ക് സ്വയം ചിന്തിക്കാനും ഊർജ്ജം വീണ്ടെടുക്കാനും സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article