'വലിയ ധൃതിയൊന്നുമില്ല, അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ'; സര്‍ക്കാരിനെതിരേ പരിഹാസവുമായി പാര്‍വതി

7 months ago 6

03 June 2025, 09:11 AM IST

Parvathy Thiruvoth hema committee   report

ജസ്റ്റിസ് ഹേമ റിപ്പോർട്ട് കൈമാറുന്നു, പാർവതി തിരുവോത്ത്‌ | Photo: Screen grab/ Mathrubhumi News, Mathrubhumi

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും നടി പാര്‍വതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പോലീസ് തീരുമാനം സംബന്ധിച്ച വാര്‍ത്തപുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്താണ് പാര്‍വതിയുടെ സ്റ്റോറി.

'നമുക്കിനി കമ്മിറ്റി രൂപവത്കരിക്കാന്‍ കാരണമായ യഥാര്‍ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രീ ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ', എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്.

മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പോലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും.

മലയാളസിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിവാദമായതിനുപിന്നാലെ ഏതാനുംപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 40 കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, സിദ്ധീഖ്, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരുടെപേരിലുള്ളതടക്കം 30 കേസുകളില്‍ കുറ്റപത്രം നല്‍കി. ഈ കേസുകള്‍ തുടരും.

Content Highlights: Parvathy criticizes authorities determination to adjacent constabulary cases based connected Hema Committee report

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article