വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞു, കൃത്യമായി ഇടപെട്ടത് ശ്വേതാ മേനോനും ബാബുരാജും -ഓമന ഔസേപ്പ്

4 months ago 5

Omana Ouseph

ഓമന ഔസേപ്പ് | ഫോട്ടോ: www.facebook.com/omana.ouseph.2025

താരസംഘടനയായ അമ്മ പല ചാരിറ്റി പ്രവർത്തനങ്ങളും സഹായങ്ങളും നൽകിവരുന്നുണ്ട്. 'അമ്മ'യുടെ കരുതൽ നേരിട്ടനുഭവിച്ച ഓർമ പങ്കുവെച്ചിരിക്കുകയാണ് നടി ഓമന ഔസേപ്പ്. രണ്ടുവലിയ ശസ്ത്രക്രിയകൾ കഴിഞ്ഞിരിക്കുകയാണ് താനെന്നും അമ്മ സംഘടന തനിക്ക് ഒപ്പം നിന്നുവെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'അമ്മ' സംഘടന തന്റെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. തന്റെ ചികിത്സ ഉറപ്പാക്കാൻ നടൻ ബാബുരാജും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും കൃത്യമായ ഇടപെടലുകൾ നടത്തിയെന്നും അവർ പറഞ്ഞു.

ഓമന ഔസേപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഓണം വന്നു. ഞങ്ങളുടെ 'അമ്മ സംഘടന' തങ്ങളുടെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. ഈ ഓണം അതുകൊണ്ട് കൂടെ പ്രത്യേകതകൾ ഉള്ള ഒരു ഓണമാണ്. വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞിരിക്കുകയാണ് ഞാൻ. തന്റെ ശക്തമായ കരുതലോടെ എന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു....

ആശുപത്രിയിൽ ഈ വലിയ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതൽ നൽകിയ, എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയ പ്രസിഡണ്ട്‌ ശ്വേത മേനോൻ നേതൃ നിരയിൽ ഉള്ള എല്ലാ അംഗങ്ങളോടുമുള്ള കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ഒപ്പം നേരിൽ എന്നെ കാണാൻ വന്ന Dr റോണി, ആശ അരവിന്ദ്, ലക്ഷമിപ്രിയ, കുക്കു പരമേശ്വരൻ, സരയു......

വളരെ തിരക്കുള്ള ബുക്കിങ് ഉള്ള ഡോ. മുരുകൻ ബാബുവിനെ കാണാനായി, വിളിച്ചുപറഞ്ഞ അടുത്ത ദിവസംതന്നെ അതിനുള്ള സഹായം, അവസരം ചെയ്തുതന്ന പ്രിയ ബാബുരാജ്... നിങ്ങളോടെല്ലാം എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൃത്യമായ കരുതൽ ഒരു മാതാവ് തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന അതേ സ്നേഹവായ്പോടെ അമ്മ നൽകുന്നു അതിൽ പുതിയ നേതൃനിര ശക്തമാണ് ശ്രദ്ധാലുക്കളാണ്, പ്രവർത്തനനിരതരാണ്.

മറ്റാരേക്കാളും എന്റെ അമ്മ relation എന്നോടൊപ്പമുണ്ട് എന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.... അതിന്റെ ശക്തി എത്രത്തോളമെന്നത് പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഇങ്ങനെ ഒരമ്മയുടെ മകളാകാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും എന്ന് ഞാൻ വിശ്വസിക്കുന്നു..... എല്ലാവർക്കും എന്റെ ഓണാശംസകൾ. നന്ദിയോടെ, സന്തോഷത്തോടെ Omana Ouseph.

Content Highlights: Omana Ouseph expresses gratitude to AMMA for their fiscal and affectional support

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article