വലിയ ശബ്ദം കേട്ടു, അപകടത്തിൽപ്പെട്ടത് ഷൈനിന്റെ കാറാണെന്ന് ആദ്യം അറിഞ്ഞില്ല; ഞെട്ടലിൽ കടയുടമ

7 months ago 7

07 June 2025, 07:44 AM IST


നിമിഷങ്ങൾക്കകം ലോറി ട്രാക്ക് മാറി കാറിനുമുന്നിൽ വന്നതുമാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും കാർ ശക്തിയിൽ ലോറിക്കുപിന്നിൽ ഇടിക്കയായിരുന്നെന്ന് മുരുകൻ പറഞ്ഞു

Shine Tom Chacko Accident

പരിക്കേറ്റ ഷൈൻ ആശുപത്രിയ്ൽ, അപകടത്തിൽ തകർന്ന കാർ | ഫോട്ടോ: മാതൃഭൂമി

സേലം: ധർമപുരി പാലക്കോടിന് സമീപം ഹൊസൂർ ദേശീയപാതയിൽ പെട്ടിക്കട നടത്തുന്ന മുരുകനാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് ആദ്യം കാണുന്നത്. ചെറുധാന്യങ്ങൾകൊണ്ടുള്ള കഞ്ഞിവിൽക്കുന്ന കട വെള്ളിയാഴ്ച വെളുപ്പിനാണ് മുരുകൻ തുറന്നത്.

കടതുറന്ന് അധികം സമയമായില്ല. റോഡിൽ സമാന്തരമായി വന്നിരുന്ന കാറും ലോറിയും ശ്രദ്ധയിൽപ്പെട്ടു. നിമിഷങ്ങൾക്കകം ലോറി ട്രാക്ക് മാറി കാറിനുമുന്നിൽ വന്നതുമാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും കാർ ശക്തിയിൽ ലോറിക്കുപിന്നിൽ ഇടിക്കയായിരുന്നെന്ന് മുരുകൻ പറഞ്ഞു. വലിയ ശബ്ദവും കേട്ടു. ഉടൻ സമീപവാസികൾ ഓടിക്കൂടി.

കാറിന്റെ ഡോറുകൾ പെട്ടെന്ന് തുറക്കാൻ കഴിഞ്ഞില്ല. കുറേനേരം പരിശ്രമിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ ഡ്രൈവർ അനീഷും മറ്റുള്ളവരും ചേർന്ന് മറ്റൊരുവാഹനത്തിൽ എല്ലാവരെയും ധർമപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

ചലച്ചിത്രനടനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് ആദ്യം ആളുകൾ അറിഞ്ഞിരുന്നില്ല. പിന്നീട് വാർത്തകൾ വന്നതോടെയാണ് എല്ലാവരും അറിയുന്നത്. ഗുഡ് ബാഡ് അഗ്ലി, ജിഗർതണ്ട, ഡബിൾ എക്സ് തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ഷൈൻടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Hosur Highway Accident: Eyewitness Account of Shine Tom Chacko's Family Car Collision

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article