02 September 2025, 02:00 PM IST

പാർവതി തിരുവോത്ത്, ലോക സിനിമയുടെ പോസ്റ്റർ | ഫോട്ടോ: ജെയ്സൺ മദനി| മാതൃഭൂമി, Facebook
മികച്ച അഭിപ്രായംനേടി തിയേറ്ററുകളിൽ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനംചെയ്ത സൂപ്പർ ഹീറോ ചിത്രമായ ലോക: ചാപ്റ്റർ വൺ-ചന്ദ്ര. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇക്കൂട്ടത്തിൽ നടി പാർവതി തിരുവോത്ത് ചിത്രത്തെയും കല്യാണിയെയും പ്രശംസിച്ചുകൊണ്ടെഴുതിയ പോസ്റ്റുകൾ ശ്രദ്ധേയമാവുകയാണ്.
നമ്മുടേതായ, ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന യൂണിവേഴ്സിന് എത്ര ഉജ്ജ്വലമായ തുടക്കമാണ് ഇതെന്ന് പാർവതി കുറിച്ചു. നടി ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. ശാന്തിയുടെ തിരക്കഥ അതിഗംഭീരമാണെന്നാണ് പാർവതി പറഞ്ഞത്. കല്യാണിക്ക് വലിയൊരു ആലിംഗനം നൽകുന്നുവെന്നും ചന്ദ്ര നമുക്കിടയിലുണ്ടെന്നും പാർവതി പറഞ്ഞു. ചന്ദ്രയെ അവതരിപ്പിക്കാൻ കല്യാണി നടത്തിയ കഠിനാധ്വാനത്തെയും പാർവതി അഭിനന്ദിച്ചു. ഈ പോസ്റ്റ് കല്യാണി പങ്കുവച്ചിട്ടുമുണ്ട്.

ഛായാഗ്രാഹകൻ നിമിഷ് രവി, സംവിധായകൻ ഡൊമിനിക് അരുൺ, എഡിറ്റർ ചമൻ ചാക്കോ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരെ മറ്റൊരു പോസ്റ്റിൽ പാർവതി പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ചെന്നും പാർവതി കൂട്ടിച്ചേർത്തു.

'ലോക' എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദർശനൊപ്പം നസ്‌ലെനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Parvathy Thiruvoth praises Kalyani`s show and Shanthi`s publication successful Lokah
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·