ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എന്ന സെഗ്മെന്റില്‍ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയായിരുന്നു അഹാന. എങ്ങനെയാണോ വിവാഹത്തിന് മുന്‍പ് അതുപോലെ തന്നെയാണ് ഇപ്പോഴും. ഒരു വ്യത്യാസവുമില്ല. എനിക്കറിയാമായിരുന്നു, വിവാഹത്തിന് ശേഷവും യാതൊരു വ്യത്യാസവും ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്നില്ല എന്ന്, അത് പോലെ തന്നെയാണ് നടക്കുന്നതും.
നല്ലൊരു പരിപാടി നടന്നു, പരിപാടി കഴിഞ്ഞു, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു അത്രയേയുള്ളൂ. അങ്ങനെയല്ലേ ആവേണ്ടത്. ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് എത്രയോ കാലങ്ങളായി അറിയാം, ഒരു പുതിയ അറേഞ്ച്‌മെന്റ് ഒന്നുമല്ല. അതുകൊണ്ട് തന്നെ പൂര്‍ണമായും പഴയത് പോലെ തന്നെയാണ്.
മാറ്റം എന്താണ് എന്ന് ചോദിച്ചാല്‍, എവിടെയെങ്കിലുമൊക്കെ പോകുമ്പോള്‍ ആളുകള്‍ ആശംസകള്‍ പറയും, പിന്നെ കല്യാണ മോതിരം ഇടാറുണ്ട്, വല്ലപ്പോഴും എനിക്ക് തോന്നുമ്പോള്‍, ഒരു ഏസ്തറ്റിക് സെന്‍സിന് വേണ്ടി താലി ഇടാറുണ്ട്. പണ്ട് ബോയ്ഫ്രണ്ട് എന്ന് പറഞ്ഞ ആളെ ഇപ്പോള്‍ ഭര്‍ത്താവ് എന്ന് പറയുന്നു അത്രയേയുള്ളൂ- അഹാന കൃഷ്ണ പറഞ്ഞു.
വിവാഹത്തിന്റെ പ്രിപ്രേഷന്‍ സമയത്ത് കുറച്ച് ദിവസം എല്ലാവരും തന്നെ ഒരു വധുവായി ട്രീറ്റ് ചെയ്തത് എത്രത്തോളം ആസ്വദിച്ചു എന്നും അഹാന പറയുന്നുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ പ്രചോദനം, എനിക്ക് ആരോഗ്യത്തോടെയുള്ള ശരീരം വേണം എന്ന ആഗ്രഹവും, ആഗ്രഹിക്കുന്ന വസ്ത്രം നല്ല രീതിയ്ക്ക് ധരിക്കാനുള്ള മോഹവുമാണ് എന്ന് അഹാന വ്യക്തമാക്കി.
നിമിഷ് എവിടെ എന്നായിരുന്നു ഒരാളുടെ ചോദ്യം. നിമിഷ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങിലാണ്, ഞങ്ങളിപ്പോള്‍ ഹൈദരബാദിലാണ് എന്നും അഹാന വ്യക്തമാക്കി. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിമിഷ് തിരിച്ചെത്തിയതും അഹാന വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




English (US) ·