Published: November 28, 2025 07:10 AM IST Updated: November 28, 2025 11:10 AM IST
1 minute Read
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിക്കു പിന്നാലെ ആരാധകരോടു മാപ്പ് ചോദിച്ച് താൽക്കാലിക ക്യാപ്റ്റൻ ഋഷഭ് പന്ത്. ‘കഴിഞ്ഞ 2 ആഴ്ച ഞങ്ങൾ വളരെ മോശം ക്രിക്കറ്റാണ് കളിച്ചതെന്നു സമ്മതിക്കുന്നു. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ഞങ്ങൾക്കു സാധിച്ചില്ല.
അതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ തോൽവികളിൽ നിന്ന് പഠിച്ച്, കൂടുതൽ മികവോടെ, കൂടുതൽ കരുത്തരായി ഞങ്ങൾ തിരിച്ചുവരുമെന്ന് ഞാൻ ഉറപ്പു തരുന്നു’– പന്ത് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.
English Summary:








English (US) ·