Authored by: അശ്വിനി പി|Samayam Malayalam•5 May 2026, 6:18 p.m. IST
സുരേഷ് നായര്‍ക്ക് അപകടം നടന്ന സമയത്ത് അത് വഴി താന്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ അപകടം സംഭവിച്ചത് സുരേഷേട്ടനായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് കിഷോര്‍ സത്യ പറയുന്നു
സുരേഷ് നായരെ കുറിച്ച് കിഷോർ സത്യകിഷോര് സത്യയുടെ പോസ്റ്റ്
രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോള്‍ ഏനാത്ത് വഴി ഞങ്ങള്‍ കടന്നുപോയി. അപ്പോള്‍ വഴിയില്‍ ഒരു ലോറിയും ഇന്നോവ കാറും ആക്‌സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആള്‍ക്കാര്‍ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.Also Read: ഡ്രൈവിങ് ചെറുപ്പമായി നിലനിര്‍ത്തും എന്ന് പറഞ്ഞിട്ട്, വാഹാനാപകടത്തില്‍ തന്നെയുള്ള മരണം; സന്തോഷ് നായര്‍ അവസാനം പങ്കുവച്ച പോസ്റ്റുകള്‍
ഏതാണ്ട് 9 മണി ആയപ്പോള്‍ ഒരു സുഹൃത്താണ് നടന്‍ സന്തോഷേട്ടന്‍ അപകടത്തില്‍പ്പെട്ട മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയില്‍ നടന്ന അപകടത്തില്‍ പ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്.
ഒത്തിരി സങ്കടം വന്നു. കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയില്‍ ഒരു മികച്ച വേഷത്തില്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കല്‍ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികള്‍.
Also Read: ഭര്‍ത്താവ് ജഗദിനെ പോലും ഭ്രമിപ്പിച്ച അമല പോളിന്റെ സൗന്ദര്യം; ഇതെന്തൊരു മാറ്റമാണ്
തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് സുരേഷ് നായര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മോഹിനിയാട്ടത്തിലെ മാമന്‍.






English (US) ·