09 June 2025, 08:04 PM IST

Photo: x.com/RT_India_news, Getty Images
പാകിസ്താന്റെ ഇതിഹാസ ക്രിക്കറ്റ് താരമാണ് വസീം അക്രം. പാക് ടീമിനായി 104 ടെസ്റ്റ് മത്സരങ്ങളും 356 ഏകദിനങ്ങളും കളിച്ച താരം. ടെസ്റ്റില്‍ 414 വിക്കറ്റുകളും ഏകദിനത്തില്‍ 502 വിക്കറ്റുകളും വീഴ്ത്തിയ താരം. എന്നാല്‍ ഇപ്പോള്‍ അക്രം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് അദ്ദേഹത്തിന്റെ ഒരു പ്രതിമ കാരണമാണ്.
അക്രമിന് ആദരമര്‍പ്പിക്കാനാണ് പാകിസ്താനിലെ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിനു പുറത്ത് അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍ ആദരമര്‍പ്പിക്കാന്‍ ചെയ്ത പ്രവൃത്തി ട്രോളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വികലമായ രൂപത്തിലുള്ള അക്രത്തിന്റെ പ്രതിമയാണ് ട്രോളുകളേറ്റുവാങ്ങിയത്. 1999 ലോകകപ്പിലെ ജേഴ്‌സിയിലുള്ള അക്രത്തിന്റെ ബൗളിങ് ആക്ഷനിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിമ ആരുടേതാണെന്നറിയാന്‍ പേരെഴുതിവെക്കേണ്ടുന്ന സ്ഥിതിയാണ്. അത്രയ്ക്ക് വികലമാണ് പ്രതിമ.
2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്ത് അക്രമമാണ് ഈ കാണിച്ചുവെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രതിമ കണ്ട് വസീം അക്രം തല കറങ്ങി വീണിരിക്കാമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: A statue of cricket fable Wasim Akram unveiled successful Pakistan is being heavy mocked online








English (US) ·