വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കില്ല! എന്റെ ജീവിതം നിനക്കായി ഞാൻ നൽകിയിരിക്കുന്നു; ജെനീലിയയോട് റിതേഷ്

5 months ago 5

Authored by: ഋതു നായർ|Samayam Malayalam5 Aug 2025, 9:47 am

ജെനീലിയയെ വിവാഹം കഴിക്കാൻ എതിർപ്പുകൾ വന്നു; സാമ്യതകളേക്കാൾ അന്തരം ഏറെയുള്ളതായിരുന്നു അതിന് കാരണം; എന്നിട്ടും അവർ ഒന്നായി; ജീവിതം സുന്ദരമാക്കാൻ കുഞ്ഞുങ്ങൾ കൂടി വന്നതോടെ ജീവിതം അതി സുന്ദരം

ഋതേഷ് ജെനീലിയഋതേഷ് ജെനീലിയ (ഫോട്ടോസ്- Samayam Malayalam)
മാതൃകാദമ്പതികൾ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്നവർ ആണ് റിതേഷും ജെനീലിയയും. പ്രണയത്തിൽ ചേർത്തുകെട്ടിയ ഒരു ബന്ധം. പ്രണയബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ എതിർത്തവർ ഏറെയുണ്ട്. പക്ഷേ ഒന്നിന്റെ പേരിലും പിരിയില്ലെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ഇരുവരും ജീവിതത്തിൽ ഒന്നായി. 2012 ഫെബ്രുവരി മൂന്നിനായിരുന്നു റിതേഷിന്റേയും ജെനീലിയയുടേയും വിവാഹം. പതിമൂന്നുവര്ഷത്തെ അതിസുന്ദര ദാമ്പത്യം. ഇപ്പോഴിതാ തന്റെ പ്രണയിനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് റിതേഷ് കുറിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഇന്ന് നിന്റെ ജന്മദിനം മാത്രമല്ല - നിന്നോടൊപ്പം ജീവിതത്തിൽ കടന്നുപോകാൻ എനിക്ക് എത്ര ഭാഗ്യമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ദിവസം കൂടിയാണ്. എന്നെ, എന്റെ ജീവിതം സുന്ദരമാക്കിയവൾ. സമാധാനപൂർണമായ ദിവസങ്ങൾ എനിക്ക് വേണ്ടി നൽകുന്നവൾ, എന്റെ കുഞ്ഞുങ്ങളുടെ അമ്മ, നമ്മുടെ അച്ഛനമ്മമാർക്ക് ഏറ്റവും പ്രിയങ്കരിയായ മകൾ. എന്റെ നല്ല സുഹൃത്ത് അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് നിനക്ക്. ഇരു കുടുംബത്തെയും ഒരുമിച്ചു കൊണ്ടുപോകാൻ നീ വഹിക്കുന്ന പങ്ക് ചെറുതല്ല. എത്ര അവശ ആയി ഇരുന്നാലും നീ കുടുംബത്തിനുവേണ്ടി നിലനിൽക്കുന്ന രീതിയെന്നേ അതിശയിപ്പിക്കാറുണ്ട് എപ്പോഴും.

ALSO READ: കോട്ടയത്തിന്റെ സ്വന്തം 916 അച്ചായൻ! എനിക്ക് വിശക്കുന്നുവെന്ന് ഒരാളും ഇവിടെ പറയാൻ പാടില്ല; ധ്യാൻ എത്തിയ ഷോപ്പിന്റെ വിശേഷങ്ങൾനമ്മുടെ കുടുംബത്തിലെ നിരവധി സന്തോഷകരമായ നിമിഷങ്ങൾക്ക് പിന്നിലെ ശക്തി ആണ് ഇന്ന് നീ.

എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി, എന്റെ ബാക്ക് പില്ലർ. എന്റെ വിശ്വസ്തയായ കൂട്ടുകാരി; അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് നിനക്ക്. നമ്മുടെ വീടിന്റെ ഹൃദയം ആണ് നീയെന്ന് എനിക്ക് സംശയം കൂടാതെ പറയാൻ സാധിക്കും നീ ഇല്ലെങ്കിൽ നമ്മളും ഇല്ല. എല്ലായ്‌പ്പോഴും നമ്മുടെ കുട്ടികൾ ആദ്യം തിരിയുന്നതും നിന്നെയാണ്. ഒരു മികച്ച വ്യക്തിയാകാൻ, നിന്റെ നല്ല പങ്കാളിയാകാൻ നീ എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. എന്റെ സ്നേഹത്തിന് നിന്നോടുള്ള എന്റെ പ്രണയത്തിന് അത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ പോരാ. എന്റെ ഈ ജീവിതം ഞാൻ നിനക്കായി നൽകുന്നു പ്രിയേ; റിതേഷ് പ്രണയപൂർവ്വം കുറിച്ചു
Read Entire Article