'വാക്കുകൾ നഷ്ടമാകുന്നു, ഈ നഷ്ടം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ'; ഷൈൻ ടോം ചാക്കോയോട് അഹാന

7 months ago 6

07 June 2025, 11:10 AM IST

Ahaana and Shine

അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ | ഫോട്ടോ: സി.ആർ. ​ഗിരീഷ് കുമാർ, സ്ക്രീൻ​ഗ്രാബ്

വാഹനാപകടത്തിൽ പരിക്കേൽക്കുകയും പിതാവിനെ നഷ്ടമാവുകയും ചെയ്ത നടൻ ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് നടി അഹാന കൃഷ്ണ. ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അഹാന കുറിച്ചു. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത നഷ്ടം സഹിക്കാൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും ദൈവം ശക്തി നൽകട്ടെ എന്ന് അഹാന ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

"എനിക്ക് വാക്കുകൾ നഷ്ടമാകുന്നു. അത്യന്തം ഹൃദയഭേദകമാണിത്. ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കും. ഒരു നിമിഷം മതി കാര്യങ്ങൾ മാറിമാറിയാൻ. ഷൈൻ, ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം നിങ്ങൾക്കും കുടുംബത്തിനും ശക്തി നൽകട്ടെ. നിങ്ങളുടെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ." അഹാന കുറിച്ചു. ഷൈനും കുടുംബവും ഒരുമിച്ചുള്ള ചിത്രവും അവർ ഷെയർ ചെയ്തു.

കഴിഞ്ഞദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.

Content Highlights: Shine Tom Chacko`s begetter passed distant successful a car accident. Actress Ahan Krishna expresses condolences

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article