Authored by: അശ്വിനി പി|Samayam Malayalam•27 Sept 2025, 12:18 pm
വിവാഹ മോചനം പ്രഖ്യാപിച്ചതിന് ശേഷം സൈന്ധവിയും ജിവി പ്രകാശും ഒന്നിച്ച് പല പ്രോഗ്രാമുകളും ചെയ്തത് വൈറലായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷയും അതിലൂടെ ജനങ്ങൾക്കുണ്ടായി. എന്നാൽ അതൊന്നുമില്ല, പരസ്പരം ബൈ പറഞ്ഞ് ഇരുവരും വേർപിരിഞ്ഞു
ജിവി പ്രകാശും സൈന്ധവിയുംജിവി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹ ബന്ധം നിയമപരമായി അവസാനിച്ചു. ഇന്നലെ, സെപ്റ്റംബർ 26 ന് ഇരുവരും കോടതിയിൽ എത്തി, കോടതി നടപടികൾക്ക് ശേഷം പരസ്പരം ബൈ പറഞ്ഞു പിരിഞ്ഞു. സൗഹൃദത്തോടെ പിരിയുന്ന ഇരുവരുടെയും കോടതിയ്ക്ക് മുന്നിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്. മകളോട് കാണിക്കുന്ന സ്നേഹത്തിന്റെയും 23 വർഷത്തെ അവരുടെ ബന്ധത്തോടുള്ള ബഹുമാനത്തിന്റെയും സൂചകമാണ് ഇത്രയും മാന്യമായുള്ള വേർപിരിയൽ എന്നാണ് സോഷ്യൽ മീഡിയിയൽ വരുന്ന കമന്റുകൾ.
Also Read: സറോഗേഷനും അഡോപ്‌ഷനും മുതൽ ആശിച്ചുകിട്ടിയ ആദ്യകണ്മണികൾ! കുഞ്ഞിക്കാൽ കാണാൻ ഉള്ള ആഗ്രഹത്തിൽ അമ്മമാരായ താരങ്ങൾരണ്ട് ദിവസം മുൻപാണ് ജിവി പ്രകാശിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. അത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിവാഹ മോചനവും. എത്രത്തോളം സൗഹൃദത്തോടെ വേർപിരിഞ്ഞു എന്ന് പറഞ്ഞാലും 23 വർഷത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് നിസ്സാരമായ ഒന്നല്ല. രണ്ട് പേരെയും ഇമോഷണലി ഡൗണാക്കുന്ന ഒന്നുതന്നെയാണ്.
Also Read: കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സത്യരാജിന്റെ മകളുടെ മറുപടി; എന്റെ രണ്ട് അമ്മൂമ്മമാരും സിംഗിൾ ആയിരുന്നു
Asia Cup 2025: എന്തൊരു കോമഡി? റണ്‍ പൂര്‍ത്തിയാക്കാതെ മുഹമ്മദ് ഹാരിസ് വീണ്ടും ഓടി; ട്രോളുമായി ക്രിക്കറ്റ് ലോകം
സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു ജിവി പ്രകാശും സൈന്ധവിയും . 12 വർഷത്തെ പ്രണത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയാം എന്ന തീരുമാനത്തിലെത്തിയത്. അത് പലർക്കും ഷോക്കിങ് ആയിരുന്നു. വേർപിരിഞ്ഞതിന് ശേഷവും സൈന്ധവിയും ജിവി പ്രകാശും ഒന്നിച്ച് സ്റ്റേജ് ഷോകൾ ചെയ്തതും, അതിന് വേണ്ടിയുള്ള പ്രാക്ടീസ് വീഡിയോകളും എല്ലാം വൈറലായിരുന്നു. അത് കണ്ട് ഇരുവരും വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ പ്രൊഫഷണലി ഉള്ള ബന്ധവും, മകളുടെ അച്ഛൻ അമ്മ എന്ന ബന്ധവും എക്കാലവും ഞങ്ങൾ തുടരും, ദാമ്പത്യ ജീവിതം മാത്രമേ അവസാനിച്ചിട്ടുള്ളൂ, അതിന് മുൻപേ ഉണ്ടായിരുന്ന സൗഹൃദവും എന്നും ഉണ്ടാവും എന്ന് ജിവി പ്രകാശ് വ്യക്തമാക്കിയിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·