‘വാഗ്ദാനം പാലിച്ചില്ല’; ഇടങ്കോലിട്ടത് മുതിർന്ന താരം?: രാജിവയ്ക്കാൻ ഒരുങ്ങി ഗംഭീറിന്റെ വിശ്വസ്തൻ; ഇന്ത്യൻ ടീമിൽ അതൃപ്തി പുകയുന്നു

6 days ago 4

ഓൺലൈൻ ഡെ‌സ്‌ക്

Published: July 15, 2026 03:07 PM IST

1 minute Read

ഗൗതം ഗംഭീറും റയാൻ ടെൻ ദൊഷാട്ടെയും (X/@M_Aswin100)
ഗൗതം ഗംഭീറും റയാൻ ടെൻ ദൊഷാട്ടെയും (X/@M_Aswin100)

മുംബൈ ∙ ട്വന്റി20 ലോകകപ്പ് കിരീടത്തിന്റെ തിളക്കം മായും മുൻപേ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പരമ്പര തോൽക്കേണ്ടി വന്ന ഞെട്ടലിലാണ് ഇന്ത്യൻ ടീം. ട്വന്റി20 ക്യാപ്റ്റനായി ശ്രേയസ്സ് അയ്യർ ചുമതലയേറ്റതിനു ശേഷം നടന്ന ആദ്യ രണ്ടു പരമ്പരകളിലും സമ്പൂർണ തോൽവി ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങളിലും ജയിച്ചെങ്കിൽ മാത്രമേ പരമ്പര ഉറപ്പിക്കാനാകൂ. ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് ഭാഗത്തുനിന്നും അത്ര ശുഭകരമായ വാർത്തയല്ല പുറത്തുവരുന്നത്. ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ടീമിൽ കോച്ചിങ് പ്രതിസന്ധി രൂപപ്പെട്ടേക്കാം.

What you should work next

കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് നെതർലൻഡ്സ് മുൻ താരമായ റയാൻ ടെൻ ദൊഷാട്ടെയെ പോകാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതാണ് ടെൻ ദൊഷാട്ടെയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിടിഐ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ടെൻ ദൊഷാട്ടെ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന് ടീമിന്റെ ഫീൽഡിങ് കോച്ച് സ്ഥാനം കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഫീൽഡിങ് കോച്ചായി എത്തിയ ടി. ദിലീപ്, ഗംഭീർ കോച്ചായി ചുമതലയേറ്റ ശേഷവും ആ പദവിയിൽ തുടരുകയായിരുന്നു. ടീമിലെത്തി രണ്ട‌ു വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ ടെൻ ദൊഷാട്ടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാറ്റാൻ തീരുമാനിച്ചിരുന്ന ദിലീപിനെ വീണ്ടും ഫീൽഡിങ് കോച്ചായി നിലനിർത്താൻ തീരുമാനിച്ചതോടെയാണ് രാജിവയ്ക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.

What you should work next

‘‘2025 ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, എസ് ആൻഡ് സി കോച്ച് സോഹം ദേശായി, മസ്സൂർ അരുൺ കനാഡെ എന്നിവർക്കൊപ്പം ദിലീപിനെയും മാറ്റാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഒരു മുതിർന്ന താരം ശക്തമായി ശുപാർശ ചെയ്തതോടെ ദിലീപിന് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി നൽകുകയായിരുന്നു. ഇതോടെ ടെൻ ദൊഷാട്ടെയ്ക്ക് കൃത്യമായ ഒരു പദവി ലഭിക്കാതെ പോയി. അദ്ദേഹം മികച്ചൊരു പരിശീലകനാണ്, എന്നാൽ ദിലീപ് അവിടെയുള്ളതിനാൽ അദ്ദേഹത്തിന്റെ സേവനം കൃത്യമായി വിനിയോഗിക്കാൻ സാധിച്ചില്ല.’’– ഒരു ബിസിസിഐ വൃത്തം പിടിഐയോടു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, ഫീൽഡിങ് കോച്ച് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കാരണം ദിലീപും റയാൻ ടെൻ ദൊഷാട്ടെയും ഒരുമിച്ച് ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫിൽ തുടർന്നേക്കില്ലെന്നാണ് വിവരം.  

English Summary:

Indian cricket squad faces a coaching situation arsenic adjunct manager Ryan 10 Doeschate is reportedly considering resignation. This comes aft the team's caller T20 bid losses and unresolved promises regarding his coaching role.

Read Entire Article