വാങ്ക‍ഡെയില്‍ മുംബൈ ഇന്ത്യൻസിന്റെ ‘ഇഎസ്എ’ ഗെയിം, പങ്കെടുത്തത് 20,000 ത്തിൽ ഏറെ കുട്ടികൾ

3 months ago 12

മനോരമ ലേഖകൻ

Published: May 25, 2026 04:24 PM IST

1 minute Read

nita-ambani

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യന്‍സും റിലയന്‍സ് ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ‘ഇഎസ്എ’ (എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ) ഗെയിമിന്റെ ഭാഗമായി 20,000 ൽ ഏറെ കുരുന്നുകൾ. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുള്ള കാഴ്ച പരിമിതി, ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികള്‍ മുംബൈ വാങ്ക‍‍ഡെ സ്റ്റേഡിയത്തിലെത്തി. രാജ്യത്തെ 29 മില്യനിലേറെ കുട്ടികളിലേക്ക് റിലയൻസ് ഫൗണ്ടേഷന്റെ കായിക, വിദ്യാഭ്യാസ പദ്ധതികൾ എത്തിച്ചേർന്നതായി റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്നസും സ്ഥാപകയുമായ നിതാ അംബാനി പ്രതികരിച്ചു.

‘‘അഞ്ചാം വയസ്സുമുതൽ ഞങ്ങള്‍ കുട്ടികൾക്കൊപ്പം ചേര്‍ന്നു പ്രവർത്തിക്കുന്നു. പരിശീലനത്തിനു വേണ്ടിയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നു. ക്രിക്കറ്റിനു പുറമേ, അത്‌ലറ്റിക്സ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങളുടെ വളർച്ചയ്ക്കായി ഞങ്ങൾക്ക് ഹൈ പെർഫോമൻസ് സെന്ററുകളുണ്ട്. ഒരു ദിനം ഒളിംപ്കിസ് ഗെയിംസ് രാജ്യത്തെത്തിക്കുകയെന്നതാണു നമ്മുടെ ലക്ഷ്യം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കൂടി സ്വപ്നമാണിത്.’– നിത അംബാനി വ്യക്തമാക്കി. നാൽപതിലേറെ എൻജിഒകളും ഗെയിംസിൽ പങ്കാളികളായി.

English Summary:

Reliance Foundation and Mumbai Indians Host ESA Games

Read Entire Article