വാടകവീട്ടിലാണ് താമസമെന്ന് രവി മോഹൻ, കോടികൾ വാങ്ങുന്നയാൾ ഇങ്ങനെ സംസാരിക്കരുതെന്ന് സോഷ്യൽ മീഡിയ

6 months ago 7

28 June 2025, 12:30 PM IST

Ravi Mohan

രവി മോഹൻ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി തമിഴ് നടന്‍ രവി മോഹന്റെ തുറന്നുപറച്ചിൽ. ആദ്യഭാര്യയുമായുള്ള വിവാഹമോചനത്തിനുശേഷം വാടകവീട്ടിലാണ് താമസിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 3 BHK എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു രവി മോഹൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

3 BHK എന്ന ചിത്രത്തിന്റെ പ്രമേയവും തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ചടങ്ങിൽ രവി മോഹൻ സംസാരിച്ചത്. താനിപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരിക്കലും ഇതിനുമുൻപ് വാടകയ്ക്ക് താമസിച്ചിട്ടില്ല. ജീവിതകാലം ചെലവഴിച്ചതു മുഴുവൻ സ്വന്തം വീട്ടിലായിരുന്നു. തന്റെ ജീവിതത്തെ ഈ സിനിമയുമായി ബന്ധപ്പെടുത്താൻ കഴിയുന്നുണ്ട്. ഈ സിനിമ പ്രചോദനം നൽകുന്നതാണ്. തന്റെ ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

കോടിക്കണക്കിന് രൂപ വാങ്ങുന്ന നടന് ഒരു വീട് സ്വന്തമാക്കാൻ കഴിവില്ലേ എന്ന രീതിയിലാണ് രവി മോഹന്റെ വാക്കുകളോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. വാടക വീട്ടിൽ കഴിയാൻ കഷ്ടപ്പെടുന്ന ഒരാളെപ്പോലെ നിങ്ങളൊരിക്കലും സംസാരിക്കരുത്. വാടക വീടാണെങ്കിലും മാസം പത്തുലക്ഷം രൂപയല്ലേ കൊടുക്കുന്നതെന്നാണ് പരിഹാസരൂപേണ മറ്റൊരാൾ ചോദിച്ചത്. രവി മോഹൻ ഇപ്പോൾ പറഞ്ഞത് ബോളിവുഡ് സിനിമയാക്കുകയാണെങ്കിൽ 1.5 BHK എന്ന് പേരിടാമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

ശ്രീ ​ഗണേഷാണ് 3 BHK എന്ന ചിത്രത്തിന്റെ സംവിധായകൻ. സിദ്ധാർത്ഥ് ആണ് നായകൻ. ശരത്കുമാർ, ദേവയാനി, യോ​ഗി ബാബു, മീഠാ രഘുനാഥ് എന്നിവരാണ് മറ്റുവേഷങ്ങളിൽ. പരാശക്തി, കരാട്ടേ ബാബു, ബ്രോ കോഡ് എന്നിവയാണ് രവി മോഹന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Actor Ravi Mohan reveals he`s surviving successful a rented location post-divorce, sparking criticism

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article